വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാനില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയെ കാണാതായതായി പരാതി. മകളെ ഏഴ് ദിവസമായി കാണാനില്ലെന്നും അന്വേഷണത്തിൽ ചൊക്ലി മേനപ്രം സ്വദേശി തട്ടിക്കൊണ്ടുപോയതായി തെളിഞ്ഞുവെന്നുമാണ് മാതാവ് പള്ളൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പോലീസ് അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല. തട്ടിക്കൊണ്ടുപോയയാളുമായി കുട്ടി പലപ്പോഴായി ഇൻസ്റ്റഗ്രാമിൽ ചാറ്റ് ചെയ്യാറുണ്ടായിരുന്നുവെന്നും ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കൗൺസിലിങ്ങിന് കൊണ്ടുപോയിരുന്നുവെന്നും പരാതിയിൽ പറയുന്നു.

ഈ മാസം പത്തിന് രാത്രി 10.45ന് സഹോദരിയോടൊപ്പം ഉറങ്ങാൻ കിടന്നതായിരുന്നു. പി​േറ്റന്ന് രാവിലെ എഴുന്നേറ്റ​പ്പോഴാണ് കാണാതായത്. രാത്രി ചൂടെടുക്കുന്നുവെന്നും താഴെ പോയി കിടക്കട്ടെ എന്നും പറഞ്ഞ് കുട്ടി പോയിരുന്നതായി സഹോദരി പറഞ്ഞു.ചൊക്ലി മേനപ്രം സ്വദേശി കൂട്ടാളിയായ അണിയാരം സ്വദേശിയുടെ മോട്ടോർസൈക്കിളിൽ മകളെ രാത്രി തന്നെ കൂട്ടിക്കൊണ്ടുപോയതായി അറിഞ്ഞുവെന്ന് പരാതിയിൽ പറയുന്നു. മകൾക്ക് അത്യാഹിതം സംഭവിക്ക​ുമോ എന്ന് ഭയമുണ്ടെന്നും അ​ന്വേഷണം ഊർജിതമാക്കി കണ്ടെത്തണമെന്നും പരാതിയിൽ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിഴിഞ്ഞം വിവാദത്തിൽ കെകെ രാഗേഷിനെ തള്ളി പികെ ശ്രീമതി

0
ദില്ലി: വിഴിഞ്ഞം വിവാദത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെ തള്ളി...

ഇനിമുതൽ മരണം രജിസ്റ്റർ ചെയ്യാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധം ; വീഴ്ച വരുത്തിയാൽ പിഴ

0
കോട്ടയം : തദ്ദേശസ്ഥാപനങ്ങളിൽ മരണങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ മരണകാരണം സംബന്ധിച്ച, ഡോക്ടറുടെ...

കള്ളാടി മണ്ണിടിച്ചിൽ: ദുരന്തത്തിന്‍റെ വ്യാപ്തി കുറച്ചത് സർക്കാർ ഇടപെടലിൽ ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി....

PSC ക്രമക്കേട് ; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

0
തിരുവനന്തപുരം : പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം...