ജയ്പൂർ വനമേഖലയിൽ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: വനമേഖലയിൽ 15 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുഞ്ഞിന്‍റെ ചുണ്ടുകൾ പശ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. കുഞ്ഞിന്‍റെ വായിൽ കല്ലും കണ്ടെത്തി. കുഞ്ഞ് കരയാതിരിക്കാനാവണം ഇങ്ങനെ ചെയ്തത്. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കന്നുകാലികളെ മേയ്ക്കുന്നയാളാണ് വനമേഖലയിൽ കുട്ടിയെ കണ്ടത്. അയാൾ ഉടനെ കുഞ്ഞിന്‍റെ വായിൽ നിന്ന് കല്ല് നീക്കം ചെയ്തു. ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഭിൽവാരയിലെ മണ്ഡൽഗഡിലെ ബിജോളിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. സീതാ കുണ്ഡ് ക്ഷേത്രത്തിന് മുന്നിലുള്ള റോഡിനോട് ചേർന്നുള്ള വനത്തിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. സമീപത്തെ ആശുപത്രികളിൽ നടന്ന പ്രസവങ്ങളുടെ കണക്കെടുക്കുന്നുണ്ട്. വനമേഖലയോട് ചേർന്നുള്ള ഗ്രാമങ്ങളിലെ ആളുകളെയും ചോദ്യം ചെയ്യുന്നുണ്ട്. അപായം സംഭിക്കാൻ ഏറെ സാധ്യതയുള്ള പ്രദേശത്തു നിന്ന് അത്ഭുതകരമായാണ് കുഞ്ഞ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...