ഫറോക്കിൽ 15 കാരിയെ പീഡിപ്പിച്ച സംഭവം ; പ്രതികൾ ഇന്ന് ജുവനൈൽ ബോർഡിനു മുൻപാകെ ഹാജരാകും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഫറോക്കിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റാരോപിതരായ വിദ്യാർഥികൾ ഇന്ന് ജുവനൈൽ ബോർഡിനു മുൻപാകെ ഹാജരാകും. പതിനഞ്ചുകാരിയുടെ സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഹാജരാവാൻ നിർദേശം നൽകിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന 11 വയസ്സുകാരൻ പീഡനം മൊബൈലിൽ പകർത്തിയതായും പരാതിയുണ്ട്. കുട്ടിയുടെ മൊഴി പരിശാധിച്ചതിന് പിന്നാലെയാണ് നടപടി. നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനഞ്ചുകാരിയെ സമപ്രായക്കാരായ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പരാതി.

കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്. പീഡനത്തിന് ഇരയാക്കിയവരുടെ കൂടെയുണ്ടായിരുന്ന 11 വയസ്സുകാരൻ പീഡനം മൊബൈലിൽ പകർത്തിയതായും പരാതിയിൽ പറയുന്നു. ദൃശ്യങ്ങൾ പെൺകുട്ടിയുടെ ബന്ധുവിന് ലഭിച്ചപ്പോഴാണ് പീഡന വിവരം മാതാപിതാക്കൾ അറിയുന്നത്. ഉടനെ തന്നെ സി ഡബ്ല്യൂ സിയെ അറിയിക്കുകയും കൗൺസിലിംഗ് നൽകുകയുമായിരുന്നു. കൗൺസിലിംഗിനിടെയാണ് പീഡനത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് നല്ലളം പോലീസ് കേസെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...