വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ബീഹാർ : വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. യൂട്യൂബ് പ്രശസ്തിയുടെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു. ഹരാധൻ എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. പിതാവിന്റെ മരണശേഷം അമ്മയെയും രണ്ട് സഹോദരിമാരെയും നോക്കിയിരുന്നത് ഹരാധനാണ്. ട്യൂഷനും യൂട്യൂബ് വീഡിയോകളിൽ നിന്നുള്ള വരുമാനവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. പന്ത്രണ്ടാം ക്ലാസ് പാസായ ശേഷം ബിരുദത്തിന് പഠിക്കുകയായിരുന്നു ഹരാധൻ.

വെള്ളിയാഴ്ച രാത്രി സഹോദരന്റെ മുറിയിലെ ഫാൻ അണയ്ക്കാൻ സഹോദരി എഴുന്നേറ്റപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തി. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴുത്ത് ഉൾപ്പെടെ തലയുടെ വിവിധ ഭാഗങ്ങളിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള പരിക്കുകൾ ഉണ്ടെന്ന് പോലീസ്. ഉറങ്ങിക്കിടന്ന വീട്ടിലെ മറ്റ് അംഗങ്ങൾ പോലും അറിയാത്ത വിധത്തിലാണ് ക്രിമിനലുകൾ കൊലപാതകം നടത്തിയത്. ഡോഗ് സ്‌ക്വാഡിനെയും എഫ്‌എസ്‌എൽ ടീമിനെയും വിളിച്ചിട്ടുണ്ടെന്നും രാഹുയി പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് അമിത് കുമാർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമുസിലെ ആക്രമണം : ‘ഞങ്ങൾക്ക് തെറ്റുപറ്റിപ്പോയി’ ; ഇറാൻ രഹസ്യമായി കുറ്റസമ്മതം നടത്തിയാതായി US

0
വാഷിങ്ടൺ : ഹോർമുസ് കടലിടുക്കിലെ ചരക്ക് കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണം...

പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു

0
കൊച്ചി: എറണാകുളം പുതുവയ്പിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. പുതുവയ്പ്...

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ

0
കോഴിക്കോട്: പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ....

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

0
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം...