ഡല്‍ഹി : 21 ദിവസത്തെ ലോക്ക്ഡൗണ്‍ കൊറോണ പ്രതിരോധത്തിന് 15000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി കൈക്കൊള്ളാവുന്ന സകല നടപടി സ്വീകരിച്ചിട്ടും വൈറസ് പടര്‍ന്നു പിടിക്കുന്നു. ഇതിന് പരിഹാരം ഒന്നേയുള്ളു പരസ്പരം അകലം പാലിക്കുക. പ്രധാനമന്ത്രി പോലും സാമൂഹ്യ അകലം പാലിക്കുവാന്‍ ബാധ്യസ്ഥനാണ്. ഇന്ന് രാത്രി12 മണിമുതല്‍ രാജ്യമൊട്ടുക്കെ ലോക്ക്ഡൗണ്‍ ആക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 21 ദിവസം നീണ്ടു നിര്‍ക്കുന്ന ലോക്ക്ഡൗണ്‍ അനുസരിച്ചില്ലെങ്കില്‍ അത് രാജ്യത്തിന് 21 വര്‍ഷം പിന്നോട്ടു പോകാനുള്ള വഴിയാകു.
നിങ്ങളൊരോരുത്തരം ഇപ്പോഴെവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ കഴിയുക. പ്രധാന മന്ത്രി പറയുന്നതായിട്ട് കാണണ്ട നിങ്ങളില്‍ ഒരാളായിട്ട് കണ്ടാല്‍ മതി. മറ്റു സ്ഥലങ്ങളിലേയ്ക്കു പോകനോ അനുവാദമില്ല. ഈ ലോക്ക്ഡൗണ്‍ കാലാവധിയ്ക്കുള്ളി രോഗം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് രാജ്യത്ത് വന്‍ നഷ്ടത്തിലേയ്ക്കു നയിക്കും. അതുകൊണ്ട് ഈ 21 ദിവസം നിര്‍ണായകമാണെന്നും അദ്ദേഹം ജനങ്ങളോടു പറഞ്ഞു .
വീടുകളില്‍ നിന്നും പുറത്തിങ്ങരുതെന്നും രോഗം പടരുവാനുള്ള ഒരു സാഹചര്യവും ഉണ്ടാക്കരുതെന്നും മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. കൊറോണ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രാര്‍ത്ഥനയക്കു മാത്രമേ സഹായിക്കാന്‍ കഴിയൂ. മറ്റുള്ളവരുടെ രോഗം ഭേദമാകുന്നതിന് പ്രവര്‍ത്തിക്കുന്ന ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റു പാരാമെഡിക്കല്‍ പ്രവര്‍ത്തകര്‍ എന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കൂ. രാജ്യത്തിന് സാമ്പത്തിക സ്ഥിതി ഉയരുന്നതിനെക്കാളും പ്രാധാന്യം ജനങ്ങളാണ്.
കൊറോണ നിയന്ത്രിക്കുന്നതിന് 15000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ സാധാരണ തൊഴിലാളികളുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് വേണ്ട സാമ്പത്തിക പാക്കേജ് ഇപ്രാവശ്യവും അനുവദിച്ചിട്ടില്ല. ആരോഗ്യമേഖലയുടെ വികസനത്തിനു മാത്രമാണ് 15000 കോടിയുടെ പാക്കേജ്.