പ്രണയാഭ്യര്‍ത്ഥന നിരസിച്ച 16 കാരിയെ നടുറോഡില്‍ മര്‍ദ്ദിച്ച് 22കാരൻ

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല: തിരുവനന്തപുരം വര്‍ക്കലയിൽ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് പട്ടാപ്പകൽ നടുറോഡിൽ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച പ്രതി പിടിയിൽ. വെട്ടൂര്‍ സ്വദേശിനിയായ 16 വയസുകാരിയെ മര്‍ദിച്ച കേസിൽ 22 വയസുള്ള കൃഷ്ണരാജാണ് പിടിയിലായത്. കിൻഫ്ര ജീവനക്കാരനാണ് പ്രതി. അ‌ഞ്ചുമാസം മുമ്പ് ഇയാള്‍ പെൺകുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും പോലീസ് പറയുന്നു.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ട്യൂട്ടോറിയലിൽ പത്താംക്ലാസ് പഠനത്തിനായി ബസ്സിൽ പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കൃഷ്ണരാജ് മര്‍ദ്ദിച്ചത്. ബസ്സിനുള്ളിൽ വച്ച് ശല്യം ചെയ്തായിരുന്നു തുടക്കം. വെട്ടൂര്‍ ജങ്ഷനിൽ ഇറങ്ങിയ പെൺകുട്ടിയെ തടഞ്ഞു നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. അസഭ്യം പറഞ്ഞ് മുടിയിൽ കുത്തിപ്പിടിച്ച് പെൺകുട്ടിയുടെ മുഖത്തടിച്ചെന്നാണ് കേസ്. പെൺകുട്ടിയെ കൃഷ്ണരാജ് നിരന്തരം പ്രതി ശല്യം ചെയ്തിരുന്നതായി പോലീസ് വിശദമാക്കി. പോക്സോ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കിൻഫ്ര ജീവനക്കാരനായ പ്രതി വാദ്യകലാകാരൻ കൂടിയാണ്. ഒളിവിൽ പോയ പ്രതിയെ വര്‍ക്കല പോലീസാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ കൃഷ്ണരാജിനെ റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള പോലീസ്

0
തിരുവനന്തപുരം: പൊതുജനസുരക്ഷ നേരിടുന്ന വെല്ലുവിളികൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം കാണാൻ ഹാക്കത്തോണുമായി കേരള...

മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: മദ്യനയത്തിലും ധാതുഘനനത്തിലും കോൺഗ്രസിൽ അതൃപ്തി പുകയുന്നതിനിടെ പ്രതികരണവുമായി മന്ത്രി രമേശ്...

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന് ഡി കെ ശിവകുമാർ

0
ബെംഗളൂരു: ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന്...