മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി 22കാരി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥിത്തൊഴിലാളിയായ യുവതിക്ക് കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. പശ്ചിമബംഗാൾ സ്വദേശിയും ഹരിപ്പാട് ആയാപറമ്പിലെ താമസക്കാരിയുമായ സുസ്മിത(22)യാണ് ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പ്രസവവേദനയെത്തുടർന്ന് സുസ്മിതയെ ബന്ധുക്കൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ യുവതിയുടെ ആരോഗ്യനില വഷളായി. വിദഗ്ധചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർചെയ്ത ഡോക്ടർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. ആംബുലൻസ് ഡ്രൈവർ അനു ഉണ്ണിക്കൃഷ്ണൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എ. ആർ. ആര്യ എന്നിവർ ഉടൻ ആശുപത്രിയിലെത്തി യുവതിയുമായി വണ്ടാനം മെഡിക്കൽ കോളേജിലേക്കു തിരിച്ചു.

ആംബുലൻസ് തോട്ടപ്പള്ളിയിൽ എത്തിയപ്പോഴേക്കും സുസ്മിതയുടെ ആരോഗ്യനില കൂടുതൽ വഷളായി. ആര്യ നടത്തിയ പ്രാഥമികപരിശോധനയിൽ പ്രസവമെടുക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നു മനസ്സിലായി. പെട്ടെന്ന് ആംബുലൻസിൽത്തന്നെ സജ്ജീകരണങ്ങൾ ഒരുക്കി. രാത്രി 10. 55-ന് ആര്യയുടെ പരിചരണത്തിൽ സുസ്മിത പ്രസവിച്ചു. ആര്യ പൊക്കിൾക്കൊടി ബന്ധം വേർപെടുത്തി അമ്മയ്ക്കും കുഞ്ഞിനും പ്രഥമശുശ്രൂഷ നൽകി. ഉടൻ ഇരുവരെയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...