സ്വർണം മോഷ്ടിച്ചെന്ന് സംശയം ; 23കാരിയെ ബന്ധുക്കൾ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ദില്ലി: സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് 23കാരിയെ ബന്ധുക്കൾ ക്രൂരമായി പീ‍ഡിപ്പിച്ച് കൊലപ്പെടുത്തി. ഇരുമ്പ് വടികൊണ്ട് മർദ്ദിച്ചും ബ്ലേഡ് ഉപയോ​ഗിച്ച് ശരീരത്തിൽ വരഞ്ഞുമാണ് കൊലപാതകം. യുവതി‌യുടെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ വീട്ടിൽ ഉച്ചത്തിൽ പാട്ടുവെക്കുകയും ചെയ്തു. ഗാസിയാബാദിലാണ് ദാരുണ സംഭവം ന‌ടന്നത്. സാമിന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്വർണം മോഷ്ടിച്ച കുറ്റം സമ്മതിക്കാനാണ് ക്രൂരമായ ആക്രമണം നടന്നത്. യുവതി മരിച്ചതിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടു. രണ്ട് ദിവസമായി വീട്ടിൽ നിർത്താതെ പാട്ട് കേൾക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പ്രതികളായ രമേഷ്-ഹീന ദമ്പതികൾ ക്ഷണിച്ചതുപ്രകാരമാണ് സാമിന വീട്ടിലെത്തിയത്. ഇവരുടെ മകന്റെ ജന്മദിന പാർട്ടിക്കാണ് യുവതിയെ ക്ഷണിച്ചത്. പാർട്ടിക്കിടെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ കാണാതായതോടെ മോഷ്ടിച്ചത് സമീന‌യാണെന്ന് ദമ്പതികൾ സംശയിച്ചു. തുടർന്ന് ഹീനയും രമേശും മറ്റുള്ളവരും ചേർന്ന് വടിയും ബ്ലേഡും ഉപയോഗിച്ച് 23കാരിയെ ആക്രമിച്ചെന്ന് പോലീസ് പറഞ്ഞു. കുറ്റസമ്മതം നടത്താൻ യുവതിയുടെ ശരീരത്തിൽ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു. നിലവിളി പുറത്തുകേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ടുവെക്കുകയും ചെയ്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് അസി. പോലീസ് കമ്മീഷണർ രവികുമാർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...