സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച 24 കാരന് 56 വർഷം കഠിന തടവ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂരിലെ മാളയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 56 വർഷം കഠിന തടവ് വിധിച്ച് ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി. തിരുവനന്തപുരം ആനാട് ചുള്ളിമാനൂർ നീറ്റാണി തടത്തരികത്ത് പ്രവീണിനാണ് (24) കഠിനതടവും 3.9 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വർഷവും മൂന്ന് മാസവും കൂടി അധിക തടവ് അനുഭവിക്കണമെന്ന് ചാലക്കുടി അതിവേഗ പ്രത്യേക പോക്‌സോ കോടതി സ്‌പെഷ്യൽ ജില്ലാ ജഡ്ജി ഡോണി തോമസ് വർഗീസ് വിധിച്ചു. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക ലഭ്യമാക്കാൻ ജില്ലാ നിയമസേവന അതോറിറ്റിയെ ചുമതലപ്പെടുത്തി. മാള പൊലീസ് ഇൻസ്‌പെക്ടർ ഷോജോ വർഗീസ്, മുൻ ഇൻസ്‌പെക്ടർ സജിൻ ശശി, എസ്.ഐ രാജേഷ് എന്നിവരാണ് പോക്സോ കേസ് അന്വേഷിച്ചത്. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ബാബുരാജ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ ശുപാർശ പിഎസ്‍സിക്ക് കൈമാറാതെ സർക്കാർ

0
തിരുവനന്തപുരം: പിഎസ്‍‍സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ...

വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ്

0
കൊച്ചി: ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ്...

കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് `സ്പൈഡർ സാബു’ പിടിയിൽ

0
തൃശൂർ: തൃശൂരിൽ കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് സാബു പിടിയിൽ. കൊടുങ്ങല്ലൂർ...

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
മാവേലിക്കര: മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു. തെക്കേക്കര...