ഷെയർ ടാക്സിയിൽ വെച്ച് 20 കാരിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ 27കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഷെയർ ടാക്സിയിൽ വെച്ച് 20 കാരിക്കെതിരെ നഗ്നതാ പ്രദർശനം നടത്തിയ 27കാരൻ അറസ്റ്റിൽ. മുംബൈയിലെ ഗ്രാൻഡ് റോഡിൽ കഴിഞ്ഞ മാസം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് ഉത്തർ പ്രദേശ് സ്വദേശിയായ യുവാവിനെ ശനിയാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ യുവാവ് ഉത്തർ പ്രദേശിലേക്ക് മുങ്ങിയിരുന്നു. ആഗ്ര സ്വദേശിയായ 27കാരൻ ദീൻദയാൽ മോത്തിറാം സിംഗിനേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ 20ന് 20കാരിക്കുണ്ടായ ദുരനുഭവത്തിന്റെ വീഡിയോ യുവതിയുടെ സുഹൃത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത് മുംബൈ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് സംഭവത്തിൽ കേസ് എടുത്തത്. ഷെയർ ടാക്സിയിൽ നിന്ന് ഇറങ്ങിയ ശേഷവും പിന്നാലെ കൂടി നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്റെ ദൃശ്യങ്ങൾ 20കാരി ഫോണിൽ ചിത്രീകരിച്ചിരുന്നു. ബുധനാഴ്ചയാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. ഇയാളെ ആഗ്രയിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സോഫിയ കോളേജ് പരിസരത്ത് നിന്നാണ് 20കാരി ഷെയർ ടാക്സിയിൽ കയറിയത്. ഈ സമയത്ത് ഈ ടാക്സിയിൽ 27കാരനുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ബുധനാഴ്ച വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...