കുടുംബവീട്ടിൽ പോയി തിരികെ വന്ന കുഞ്ഞ് ബന്ധുവിനെ കണ്ട് റോഡിലേക്ക്, അമ്മ ഫോണിൽ, 3 വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി വീട്ടിലേക്ക് എത്തിയ മൂന്ന് വയസുകാരന് ഓട്ടോയിടിച്ച് ദാരുണാന്ത്യം. ചെന്നൈയിലെ തിരുവള്ളുർ ജില്ലയിലാണ് സംഭവം. ഇന്നലെ വൈകുന്നേരമാണ് സംഭവം. തിരുവലങ്ങാടിന് സമീപം നെടുമ്പരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. അവധിക്ക് തിരുപ്പതിയിൽ പോയി മുത്തച്ഛനേയും മുത്തശ്ശിയേയും കണ്ട് മടങ്ങി എത്തിയ 3 വയസുകാരൻ റോഡിന് എതിർവശത്ത് നിന്ന ബന്ധുവിന് സമീപത്തേക്ക് ഓടുകയായിരുന്നു. ഇതേസമയം ഇതിലെ വന്ന ഓട്ടോ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയാണ്. ഗഗൻ സായി എന്ന മൂന്ന് വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മയ്ക്കപം രണ്ട് സഹോദരിമാർക്കും ഒപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. കുട്ടിയുടെ അമ്മയ്ക്കൊപ്പമായിരുന്നു മൂന്ന് വയസുകാരൻ റോഡിന് സമീപത്ത് എത്തിയത്. അമ്മയ്ക്ക് ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുമ്പോൾ കുട്ടി റോഡിലേക്ക് ഓടിപ്പോയതിന് പിന്നാലെയാണ് അപകടം. കുട്ടി ഓടി വരുന്നത് റോഡിന് എതിർ വശത്ത് നിന്ന ബന്ധുവും ഇതിലെ എത്തിയ ഓട്ടോയും ശ്രദ്ധിച്ചിരുന്നില്ല. ഓട്ടോ ഇടിച്ച് തെറിച്ച് വീണ മൂന്ന് വയസുകാരൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്ത പോലീസ് അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...

സൗദിയുടെ വിവിധ പ്രവിശ്യകളിൽ തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത ; ജാ​ഗ്രതാ നിർദേശം

0
റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച...

ചാമ്പ്യൻസ് ലീഗ് : ഇന്ററിനെ വീഴ്ത്തി റയൽ, മാഞ്ചെസ്റ്റർ സിറ്റിക്കും ജയം

0
മഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയത്തോടെ തുടങ്ങി റയൽ മഡ്രിഡും...