കാമുകിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ 34കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: കാമുകിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ 34കാരൻ അറസ്റ്റിൽ. കൊലക്ക് സഹായം ചെയ്ത ഇയാളുടെ ഭാര്യയെയും അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നയ്ഗാവിലാണ് സംഭവം. ആഗസ്റ്റ് ഒമ്പതിനാണ് 34കാരനായ മനോഹർ ശുക്ല 28കാരിയായ തന്‍റെ കാമുകി നൈന മെഹ്തയെ നൈഗാവിലെ വസതിയിൽ വെച്ച് ബക്കറ്റിൽ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. ഭാര്യ പൂർണിമയാണ് മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി മറയ്ക്കാൻ സഹായിച്ചത്. 150 കിലോമീറ്ററിലധികം സ്‌കൂട്ടറിൽ സഞ്ചരിച്ച് ഗുജറാത്തിലെ വൽസാദിലെ ഒരു അരുവിക്ക് സമീപം മൃതദേഹം ഉപേക്ഷിക്കാനാണ് ഇവർ പദ്ധതിയിട്ടതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംശയം തോന്നാതിരിക്കാൻ ദമ്പതികൾ രണ്ട് വയസുള്ള മകളെയും കൂട്ടിക്കൊണ്ടുപോയതായി പോലീസ് പറഞ്ഞു.

ആഗസ്ത് പകുതിയോടെ നൈനയുടെ സഹോദരി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. 2014ലാണ് നൈനയും മനോഹറും പ്രണയബന്ധം ആരംഭിക്കുന്നത്. ഇരുവരും ഒരു വർഷത്തോളം അയൽവാസികളായിരുന്നു. 2018ൽ പൂർണിമയുമായി വിവാഹം നടന്നെങ്കിലും ഇരുവരുടെയും ബന്ധം തുടരുകയായിരുന്നു. പൂർണിമ ഈ ബന്ധം കണ്ടെത്തിയപ്പോഴും അവർ ഇത് നിർത്താൻ തയ്യാറായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ വസായിലെ എവർഷൈൻ വീട്ടിൽ നിന്നാണ് മനോഹർ ശുക്ലയെ അറസ്റ്റ് ചെയ്തത്. ഭാര്യ പൂർണിമയെ പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ മനോഹർ കുറ്റം സമ്മതിച്ചു. തുടർന്നാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയായിരുന്ന മൃതദേഹം പച്ചകുത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....