ഭജന്‍പൂര്‍: ഇടുങ്ങിയ റോഡിലൂടെ പോകുന്നതിനിടെ വാഹനങ്ങള്‍ ഉരസിയതിനെ ചൊല്ലി തര്‍ക്കത്തിന് പിന്നാലെ യുവാവിനെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ആമസോണിലെ സീനിയര്‍ മാനേജറും 36കാരനുമായ ഹര്‍പ്രീത് ഗില്ലിനെയും ബന്ധുവിനുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റത്. വെടിവെയ്പില്‍ ഗുരുതര പരിക്കേറ്റ ഹര്‍പ്രീത് കൊല്ലപ്പെട്ടിരുന്നു. ബന്ധു ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൊഹമ്മദ് സമീര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മായ കൂട്ടാശി ബിലാല്‍ ഗാനി എന്നിവരെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും പ്രായപൂര്‍ത്തിയായവരാണെന്ന് പോലീസ് വിശദമാക്കി. ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ബിലാല്‍ ഗാനി അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. സുഭാഷ് വിഹാറിലെ ഭജന്‍പുര മേഖലയില്‍ വെച്ചാണ് ഹര്‍പ്രീത് ഗില്ലിനും ബന്ധു ഗോവിന്ദ് സിംഗിനും വെടിയേറ്റത്. 23 കാരനായ സൊഹൈല്‍, മുഹമ്മദ് ജുനൈദ്, 19കാരനായ അദ്നാന്‍ എന്നിവരാണ് കൊലപാതകത്തില്‍ സംശയിക്കുന്ന മറ്റ് പ്രതികള്‍, ഇവർക്കായുള്ള തിരച്ചില്‍ ഊർജ്ജിതമാക്കിയിട്ടുണ്ട്.
ബിലാല്‍ ഗാനിയുടെ വീട്ടില്‍ വെച്ച് ചൊവ്വാഴ്ച നടന്ന പാര്‍ട്ടിക്ക് ശേഷം പത്തരയോടെ സംഘം ഇരു ചക്രവാഹനങ്ങളില്‍ നഗരം ചുറ്റുന്നതിനിടെയാണ് അതിക്രമം ഉണ്ടായത്. കയ്യില്‍ പിസ്റ്റളും സംഘം കരുതിയിരുന്നുവെന്നാണ് ദില്ലി പോലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. പ്രധാന പാതകള്‍ ഒഴിവാക്കി ചെറു റോഡുകളിലൂടെയായിരുന്നു സംഘത്തിന്‍റെ യാത്ര. ഭജന്‍പുര ഭാഗത്ത് എത്തിയപ്പോള്‍ വളരെ ചെറിയ റോഡിലൂടെ കടന്നുവന്ന സംഘത്തിനെതിരെയാണ് ഹര്‍പ്രീത് ഗില്ലും ബന്ധുവും സഞ്ചരിച്ച കാര്‍ വന്നത്. തെറ്റായ ദിശയില്‍ വന്നതിനേച്ചൊല്ലി ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമായി. വാക്കേറ്റം രൂക്ഷമായതോടെ മൊഹമ്മദ് സമീര്‍ കയ്യിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് കാര്‍ യാത്രികര്‍ക്കെതിരെ ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഹര്‍പ്രീത് സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ബന്ധു ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033