ഭിന്നശേഷിക്കാരനായ 40 വയസുകാരൻ കിടപ്പുരോഗിയായ 60 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വര്‍ക്കലയില്‍ കിടപ്പുരോഗിയായ 60 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. ഭിന്നശേഷിക്കാരനായ 40 വയസുകാരനാണ് വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ചതയ ദിവസം ഉച്ചയോടെയാണ് സംഭവം നടന്നത്. രോഗിയ്ക്കുള്ള ഉച്ചഭക്ഷണവുമായി ഇവരുടെ സഹോദരിമാര്‍ എത്തുമ്പോള്‍ നാട്ടുകാരനായ പ്രതി വീട്ടിലുണ്ടായിരുന്നു. രോഗിയെ കാണാനെത്തിയ പ്രതിക്ക് കൂടി സഹോദരിമാര്‍ ഭക്ഷണം വിളമ്പി നല്‍കി. ശേഷം ഇവര്‍ വീട്ടില്‍ നിന്നിറങ്ങിയ നേരത്താണ് പ്രതി കിടപ്പുരോഗിയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്.

കൈകാലുകള്‍ തളര്‍ന്ന രോഗി ഒച്ചവെയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി വായ പൊത്തിപ്പിടിച്ചു. ഒരു അവസരം കിട്ടിയപ്പോള്‍ രോഗി ശബ്ദമുണ്ടാക്കുകയും ഇത് കേട്ട് സഹോദരിമാര്‍ മടങ്ങിയെത്തുകയുമായിരുന്നു. അപ്പോഴേക്കും പ്രതി വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. സഹോദരിമാര്‍ അന്നേ ദിവസം തന്നെ വര്‍ക്കല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇയാളെ ഇതുവരെ പോലീസ് പിടികൂടിയിട്ടില്ല. പ്രതിക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് വര്‍ക്കല പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...

മല്ലികാർജുൻ ഖർഗെയെ അപമാനിച്ചെന്ന പരാതി : ശുദ്ധീകരണത്തിൽ നടപടിയാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ഇന്ന് പരാതി നൽകും

0
ഡൽഹി : കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‍ർ​ഗയെ അപമാനിച്ചെന്ന പരാതിയിൽ രാഷ്ട്രപതിയുടെ...