ഇന്ത്യന്‍ വംശജനായ 41കാരന്‍ അമേരിക്കയില്‍ അടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : ഇന്ത്യന്‍ വംശജനായ 41കാരന്‍ അമേരിക്കയില്‍ അടിയേറ്റ് മരിച്ചു. വര്‍ജീനിയയില്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന വിവേക് ചന്ദര്‍ തനേജയാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി രണ്ടിനാണ് സംഭവം ഉണ്ടായത്. യുഎസ് പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെ വാഷിങ്ടണിലെ ഒരു റെസ്‌റ്റോറന്റിന് പുറത്ത് നടന്ന വാക്കു തര്‍ക്കത്തിനിടെയാണ് വിവേക് ആക്രമിക്കപ്പെട്ടത്. വാക്കുതര്‍ക്കത്തിനിടെ തലയ്ക്ക് അടിയേറ്റാണ് മരണം സംഭവിച്ചത്. ആക്രമത്തിന്റെ വിവരം അറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വിവേകിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഫെബ്രുവരി 7ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. വിവേകിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്ന് പ്രതിയുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്.

പ്രതിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് മെട്രോപൊളിറ്റൻ പോലീസ്. കൊലപാതകത്തിന് ഉത്തരവാദികളായ വ്യക്തിയെയോ വ്യക്തികളെയോ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25,000 ഡോളർ വരെ പാരിതോഷികം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. ഈ കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 202-727-9099 എന്ന നമ്പറിൽ പോലീസിനെ വിവരം ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....