42കാരനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോവളത്ത് മധ്യവയസ്‌കനെ പാറക്കുളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തി. കോവളം കെ.എസ് റോഡ് സിയോണ്‍കുന്നില്‍ പരേതനായ നേശന്റെയും കമലത്തിന്റെയും മകന്‍ ജസ്റ്റിന്‍രാജി(42)നെയാണ് കെ.എസ് റോഡിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിതാവിന്റെ മരണശേഷം കിടപ്പ് രോഗിയായ അമ്മയോടൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്നും കുറെക്കാലമായി വിഷാദ രോഗത്തിന് മരുന്ന് കഴിച്ച് വന്നിരുന്നതായും ബന്ധുക്കള്‍ പറയുന്നു. അവിവാഹിതനായിരുന്നു. ഇയാള്‍ക്കും മാതാവിനും സഹോദരങ്ങളാണ് ഭക്ഷണവും ചികിത്സാസൗകര്യങ്ങളും നല്‍കിയിരുന്നത്. ബുധനാഴ്ച രാവിലെ ഹോസ്പിറ്റലില്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ ഇയാള്‍ രാത്രിയായിട്ടും വീട്ടില്‍ മടങ്ങി എത്തിയിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

പാറക്കുളത്തിനു സമീപത്തെ കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് വെള്ളത്തില്‍ കമിഴ്ന്ന് കിടന്ന മൃതദേഹം ഉച്ചയ്ക്ക് 12 ഓടെ കണ്ടത്. കോവളം പോലീസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ ബന്ധുക്കള്‍ മൃതദേഹം ജസ്റ്റിന്‍ രാജിന്റെതെന്ന് തിരിച്ചറിയുകയായിരുന്നു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രാജു, റാബി, അജിത, പരേതരായ വിജയന്‍, റെജി എന്നിവര്‍ സഹോദരങ്ങളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...