44 കാരൻ കൊല്ലപ്പെട്ടു ; യുവതിയും കാമുകനും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഗുവാഹത്തി : ഗുവാഹത്തിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന കൊലപാതകത്തിൽ യുവതിയും കാമുകനും പിടിയിൽ. കൃത്യം നടത്തി കൊൽക്കത്തയിലേക്ക് വിമാനത്തിൽ പോകുന്നതിന് മുമ്പേ പോലീസ് ഇരുവരെയും പിടികൂടി. സന്ദീപ് കുമാർ കാംബ്ലെ (44) എന്നയാളാണ് കൊല്ലപ്പെട്ടത്. ഗുവാഹത്തി വിമാനത്താവളത്തിനടുത്തുള്ള അസാരയിലെ ഹോട്ടലിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ അഞ്ജലി ഷാ (25), കാമുകൻ ബികാഷ് കുമാർ ഷാ (23) എന്നിവർ പിടിയിലായി. രാത്രിയിൽ കൊൽക്കത്തയിലേക്ക് വിമാനം കയറുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റ്.

പൂനെ സ്വദേശിയായ കാർ ഡീലറാണ് കാംബ്ലെ. കൊൽക്കത്ത വിമാനത്താവളത്തിലെ ഒരു റെസ്റ്റോറൻ്റിൽ ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ വർഷം വിമാനത്താവളത്തിൽ വച്ചാണ് കാംബ്ലെയുമായി സൗഹൃദത്തിലാകുന്നത്.  അഞ്ജലിക്ക് ബികാഷുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നു. അഞ്ജലിയെ വിവാഹത്തിനായി ബികാഷ് നിർബന്ധിച്ചു. എന്നാൽ, കാംബ്ലെയുടെ കൈയിൽ അഞ്ജലിയുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളുടെ ശേഖരമുണ്ടായിരുന്നു. ചിത്രങ്ങൾ ഉപയോ​ഗിച്ച് കാംബ്ലെ ബ്ലാക്ക് മെയിൽ ചെയ്യുമോ എന്ന ഭയമാണ് കൊലക്ക് കാരണം. അഞ്ജലിയും കാംബ്ലെയും കൊൽക്കത്തയിലെ ഹോട്ടലിൽ വെച്ച് കാണാമെന്ന് സമ്മതിച്ചു. എന്നാൽ കാംബ്ലെ അത് ഗുവാഹത്തിയിലേക്ക് മാറ്റുകയും അവിടെ അദ്ദേഹം പഞ്ചനക്ഷത്ര ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. എന്നാൽ, കാംബ്ലെ അറിയാതെ അഞ്ജലിയോടൊപ്പം ബികാഷും കൂടെകൂടി. കാംബ്ലെ അറിയാതെ അതേ ഹോട്ടലിൽ ബികാഷും മുറിയെടുത്തു.

പദ്ധതി അനുസരിച്ച്, അഞ്ജലിയും കാംബ്ലെയും ഒരുമിച്ച് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തു. അഞ്ജലിയും കാംബ്ലെയും താമസിക്കുന്ന മുറിയിലേക്ക് ബികാഷ് എത്തി. ബികാഷ് വന്നതോടെ കാംബ്ലെയെ രോഷാകുലനായി. ഇരുവരും തമ്മിൽ വക്കേറ്റമുണ്ടാകുകയും അടിപിടിയിൽ കാംബ്ലെയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. ശേഷം അഞ്ജലിയും ബികാഷും ഹോട്ടൽ വിട്ടു. ചിത്രങ്ങളുണ്ടായിരുന്ന കാംബ്ലെയുടെ രണ്ട് മൊബൈൽ ഫോണുകളും അവർ എടുത്തു. ഹോട്ടൽ ജീവനക്കാരാണ് കാംബ്ലെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഉടൻ തന്നെ ഹോട്ടൽ രജിസ്റ്റർ, സിസിടിവി ദൃശ്യങ്ങൾ, എയർപോർട്ട് യാത്രക്കാരുടെ പട്ടിക എന്നിവ പരിശോധിച്ച് രാത്രി 9:15ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുമ്പ് അഞ്ജലിയെയും ബികാഷിനെയും അറസ്റ്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...