കേന്ദ്ര അവഗണന ; കർണാടക സർക്കാരിൻ്റെ പ്രതിഷേധം ഇന്ന് ഡൽഹിയിൽ

For full experience, Download our mobile application:
Get it on Google Play

ദില്ലി : സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള വിഷയങ്ങളിലെ കേന്ദ്ര അവഗണനയ്‌ക്കെതിരെ കർണാടക സർക്കാരിൻ്റെ പ്രതിഷേധം ഇന്ന് ഡൽഹിയിൽ. ജന്തർമന്തറിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർ ‘ചലോ ഡൽഹി’ പ്രതിഷേധത്തിന് നേതൃത്വം നൽകും. കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനം കടുത്ത അവഗണന നേരിടുകയാണെന്നാണ് കർണാടക സർക്കാരിൻ്റെ പരാതി. ബുധനാഴ്ച രാവിലെ 11 മണിക്കാണ് പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനുമായ ഡി.കെ ശിവകുമാർ, കോൺഗ്രസ് മന്ത്രിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവർ ബെംഗളൂരുവിൽ നിന്ന് ഇന്നലെ തന്നെ രാജ്യതലസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ഇതാദ്യമായാണ് സംസ്ഥാന സർക്കാരിൻ്റെ മുഴുവൻ സംഘവും കേന്ദ്രത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ രാജ്യസഭയിലെയും ലോക്സഭയിലെയും അംഗങ്ങൾക്കും കർണാടകയിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർക്കും കത്ത് നൽകിയിരുന്നു. ഫണ്ടുകളുടെ വിഹിതം, പ്രത്യേക ഗ്രാൻ്റുകൾ, കേന്ദ്രാവിഷ്കൃത പദ്ധതികൾ എന്നിവയിൽ അർഹമായ വിഹിതം നിഷേധിക്കുന്നതിലൂടെ 2017-18 മുതൽ കർണാടകയ്ക്ക് 1.87 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി സിദ്ധരാമയ്യ കത്തിൽ ചൂണ്ടിക്കാട്ടി. ധനമന്ത്രി നിർമ്മല സീതാരാമനോടും പ്രതിഷേധത്തിൽ പങ്കെടുക്കാനും കത്തിൽ അഭ്യർത്ഥിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...