യുപിയില്‍ 48കാരന്‍ തന്റെ 11 വയസുള്ള ഇരട്ടകളായ പെണ്‍കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: യുപിയിലെ കാണ്‍പൂരില്‍ 48കാരന്‍ തന്റെ 11 വയസുള്ള ഇരട്ടകളായ പെണ്‍കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം ഇയാള്‍ പോലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. ഭാര്യയിലുണ്ടായ സംശയമാണ് ക്രൂരകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. മെഡിക്കല്‍ റെപ്രസന്റേറ്റീവായ ശശി രഞ്ജന്‍ മിശ്രയാണ് പെണ്‍മക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ ഭാര്യ രേഷ്മയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ആറ് വയസുകാരനായ മകനുമൊപ്പം ഫ്‌ലാറ്റിലായിരുന്നു ഇയാള്‍ താമസം. തന്റെ ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാള്‍ക്ക് സംശയമുണ്ടായിരുന്നു. താന്‍ പെണ്‍മക്കളോടൊപ്പം ജീവിക്കുമെന്നും ഭാര്യ മകനോടൊപ്പം വേറെ കഴിഞ്ഞാല്‍ മതിയെന്നും ഇയാള്‍ ഇടക്ക് പറയാറുണ്ടായിരുന്നു.

ഭര്‍ത്താവിന് സംശയരോഗം വര്‍ധിച്ച് വിഷാദാവസ്ഥയിലെത്തിയിരുന്നെന്നും ഇതേത്തുടര്‍ന്ന് വീട്ടില്‍ പലയിടത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നെന്നും ഭാര്യ രേഷ്മ പോലീസിനോട് പറഞ്ഞു. പെണ്‍മക്കളുടെ മുറിയിലേക്ക് കടക്കാന്‍ ഭര്‍ത്താവ് തന്നെ അനുവദിക്കാറുണ്ടായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം ശശി രഞ്ജന്‍ രണ്ട് പെണ്‍കുട്ടികളെയും തന്റെ മുറിയിലേക്ക് കൂട്ടിയിരുന്നു. പുലര്‍ച്ചെയോടെ താന്‍ രണ്ട് മക്കളെയും കൊലപ്പെടുത്തിയെന്ന് ഇയാള്‍ പോലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. പോലീസ് ഫ്‌ലാറ്റിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് കുട്ടികളെ കണ്ടത്. പിതാവ് തൊട്ടടുത്ത് തന്നെയുണ്ടായിരുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പറഞ്ഞു. സംഭവം വിശദമായി അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....