വെറും 14,999 രൂപയ്‌ക്ക് 50 എംപി ക്യാമറയുള്ള സ്‌മാര്‍ട്ട്ഫോണ്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : നത്തിങ് കമ്പനിയുടെ സബ്-ബ്രാന്‍ഡായ സിഎംഎഫിന്‍റെ ആദ്യത്തെ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തി. ബേസിക് മോഡലിന് ഇന്ത്യയില്‍ 15,999 രൂപയാണ് വില. എന്നാല്‍ ഫോണ്‍ ഇതിനേക്കാള്‍ വിലക്കുറവില്‍ ലഭിക്കാന്‍ വഴിയുണ്ട്. പ്രത്യേക ബാങ്ക് ഓഫറാണ് ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. സിഎംഎഫ് ഫോണ്‍ 1 എന്നാണ് സിഎംഎഫിന്‍റെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ മോഡലിന്‍റെ പേര്. ഏറ്റവും പുതിയ മീഡിയടെക് 7300 ചിപ്‌സെറ്റിലാണ് ഫോണിന്‍റെ വരവ്. ഫോണിന് കുറഞ്ഞ വിലയെങ്കിലും 50 എംപി പ്രധാന സെന്‍സര്‍ ക്യാമറയാണ് പ്രധാന സവിശേഷത. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. ഇന്‍റര്‍ചേഞ്ചബിള്‍ ബാക്ക്‌കെയ്‌സ്, കാര്‍ഡ് ഹോള്‍ഡര്‍, നെക്ക് സ്ട്രാപ്പ്, ഫോണ്‍ സ്റ്റാന്‍ഡ് എന്നിവ സിഎംഎഫ് ഫോണ്‍ 1നൊപ്പം ലഭിക്കുന്നതാണ്. ഇക്കാര്യം നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

ആറ് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന വേരിയന്‍റ് സിഎംഎഫ് ഫോണ്‍ 1ന് 15,999 രൂപയാണ് വില. അതേസമയം എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന വേരിയന്‍റിന്‍റെ വില 17,999 രൂപയാണ്. ഫ്ലിപ്‌കാര്‍ട്ട്, സിഎംഎഫ് ഇന്ത്യ വെബ്‌സൈറ്റ്, കമ്പനിയുടെ റീടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ എന്നിവ വഴി ഫോണ്‍ വാങ്ങാം. എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക് കാര്‍ഡുള്ളവര്‍ക്ക് ആദ്യ സെയില്‍വേളയില്‍ 1,000 രൂപ ഡിസ്‌കൗണ്ടുണ്ട്. ഇതോടെ യഥാക്രമം 14,999, 16,999 രൂപയ്‌ക്ക് സിഎംഎഫ് ഫോണ്‍ വണ്‍ നിങ്ങള്‍ക്ക് ഫസ്റ്റ് സെയിലില്‍ വാങ്ങാം. 6.67 ഇഞ്ച് ഫുള്‍ എച്ച്‌ഡി+അമോല്‍ഡ് ഡിസ്‌പ്ലെ, 5000 എംഎഎച്ച് ബാറ്ററി, മൈക്രോ എസ്‌ഡി സ്ലോട്ട് എന്നിവയും സിഎംഎഫ് ഫോണ്‍ 1ന്‍റെ സവിശേഷതകളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...