ടൊറന്‍റോയിൽ കൗമാരക്കാരികൾ ചേർന്ന് 59 കാരനെ കൊലപ്പെടുത്തി; മദ്യത്തിന് വേണ്ടിയെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ടൊറന്റോ: ടൊറന്‍റോയിൽ എട്ട് പെൺകുട്ടികൾ ചേർന്ന് 59 കാരനെ കൊലപ്പെടുത്തി. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് രാത്രി തന്നെ പെൺകുട്ടികളെ അറസ്റ്റ് ചെയ്തു. 13 നും 16 നും ഇടയിൽ പ്രായമുള്ള ഇവർ കൊലപാതകം നടന്ന രാത്രിയിലാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും പോലീസ് പറഞ്ഞു.  കൊലപാതകം നടക്കുമ്പോൾ 59 കാരനായ ഇയാൾ ഭവനരഹിതർക്കായുള്ള അഭയകേന്ദ്രത്തിലായിരുന്നു താമസിച്ചിരുന്നത്. വലിയ ടവറുകളും ഹോട്ടലുകളും ഉള്ള ടൊറന്‍റോയിലെ ഡൗൺടൗണിൽ വെച്ചാണ് പെൺകുട്ടികൾ ഇയാളെ ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തിയതെന്ന് ടൊറന്‍റോ പോലീസ് ഡിറ്റക്ടീവ് സർജന്‍റ് ടെറി ബ്രൗൺ പറഞ്ഞു.

കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന ഒരു സംഘം ആളുകളാണ് എമർജൻസി സർവീസിൽ വിവരമറിയിച്ചത്. മുറിവേറ്റ സ്ഥലത്തിനടുത്ത് ധാരാളം ആയുധങ്ങൾ കിടക്കുന്നുണ്ടായിരുന്നു. എന്നാൽ ഏത് ആയുധമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.  ഈ പെൺകുട്ടികളെല്ലാം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണെന്നും ആ രാത്രിക്ക് മുമ്പ് അവർ പരസ്പരം കണ്ടിട്ടില്ലെന്നും സോഷ്യൽ മീഡിയയിലൂടെയും മറ്റും മാത്രമാണ് സംസാരിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഇരയുടെ കൈവശമുണ്ടായിരുന്ന മദ്യത്തിനായാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ സംശയം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യ-ചൈന ഉഭയകക്ഷി ചർച്ച ; പരസ്പരവിജയത്തിന് അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ പരിഹരിക്കണമെന്ന് ചൈന

0
ഡ‍ൽഹി : ഇന്ത്യ ചൈന ഉഭയകക്ഷി ചർച്ചയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ...

രാജ്യത്തെ 59 താപവൈദ്യുത നിലയങ്ങളിലും കൽക്കരി ക്ഷാമം രൂക്ഷം ; കേരളത്തിൽ ഉപഭോഗം കുതിച്ചുയർന്നു

0
ഡൽഹി : രാജ്യത്തെ മൂന്നിലൊന്ന് കൽക്കരി നിലയങ്ങളിലും താപവൈദ്യുതി ഉൽപ്പാദനത്തിന് ആവശ്യമായ...

താത്കാലിക അധ്യാപക നിയമനത്തിന് ഇനിമുതൽ പോലീസ് ക്ലിയറൻസ് നിർബന്ധം

0
മലപ്പുറം : സർക്കാർ സ്‌കൂളുകളിൽ അധ്യാപകനിയ മനങ്ങൾ ഉൾപ്പെടെ എല്ലാ താത്കാലിക...

യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് പരാതി ; നാലു പേർ പിടിയിൽ

0
കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കോഴിക്കോട് പേരാമ്പ്രയിൽ നാല്...