കരുവാറ്റയില്‍ 60 വയസ്സുകാരന് രണ്ടുഡോസ് കോവിഡ് വാക്‌സിൻ ഒന്നിച്ചു കുത്തിവെച്ചു

For full experience, Download our mobile application:
Get it on Google Play

കരുവാറ്റ : കരുവാറ്റ പി.എച്ച്.സി.യിൽ ഒരാൾക്കു രണ്ടു ഡോസ് കോവിഡ് വാക്സിൻ ഒന്നിച്ചുനൽകി. രണ്ടാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയ കരുവാറ്റ പത്താം വാർഡ് സ്വദേശിയായ 60 വയസ്സുകാരനായ ഭാസ്കരനാണ് രണ്ടുഡോസ് കോവിഷീൽഡ് വാക്സിൻ ഒന്നിച്ചുകുത്തിവെച്ചത്. ഇതിനുശേഷം ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക പരിശോധനയ്ക്കുശേഷം നിരീക്ഷണത്തിൽ കഴിഞ്ഞ ആളിന് ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.

കരുവാറ്റ പി.എച്ച്.സി.യിൽ കോവിഡ് വാക്സിൻ നൽകുന്നതിന് രണ്ട് കൗണ്ടറുകളാണുള്ളത്. രജിസ്ട്രേഷനുശേഷം ആദ്യകൗണ്ടറിൽനിന്ന് വാക്സിൻ സ്വീകരിച്ചയാൾ രണ്ടാമത്തെ കൗണ്ടറിലുമെത്തി വാക്സിൻ എടുപ്പിക്കുകയായിരുന്നു. പിന്നീടാണ് ആരോഗ്യവകുപ്പ് ജീവനക്കാർ ഇക്കാര്യം മനസ്സിലാക്കുന്നത്.

വാക്സിൻ സ്വീകരിച്ചശേഷം അരമണിക്കൂർ നിരീക്ഷണത്തിൽ തുടരണം. ഇതിനായി ക്രമീകരിച്ച സ്ഥലത്തേക്കുമാറുന്നതിനു പകരം രണ്ടാമത്തെ കൗണ്ടറിൽ എത്തിയതും ആദ്യം കുത്തിവെപ്പ് എടുത്ത വിവരം വെളിപ്പെടുത്താതിരുന്നതുമാണ് ആശയക്കുഴപ്പമുണ്ടാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...