പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം ; 75 കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ വൃദ്ധനെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പുതുശ്ശേരിമല കുളത്തൂർ വീട്ടിൽ കേശവൻ നായരുടെ മകൻ പ്രഭാകരൻ നായർ (75) ആണ് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച്ച പകൽ 11 45 ന് പുതുശ്ശേരി കൊല്ലൻപടിയിൽ പ്രവർത്തിക്കുന്ന കുളത്തൂർ സ്റ്റോർസ് എന്ന സ്ഥാപനത്തിന്റെ വരാന്തയിൽ നിന്ന പ്രതി, കുട്ടിയെ വരാന്തയിലെ കെട്ടിൽ പിടിച്ചിരുത്തിയശേഷം ദേഹത്ത് കടന്നുപിടിച്ച് കുറ്റകരമായ ബലപ്രയോഗത്തിലൂടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

വനിതാ സെൽ എസ് ഐ ഷേർലി കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയതിനെ തുടർന്ന് റാന്നി എസ് ഐ ശ്രീജിത്ത്‌ ജനാർദ്ദനന്റെ കേസ് രജിസ്റ്റർ ചെയ്തു. കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ കുട്ടിക്ക് ലഭ്യമാക്കുന്നതിന് ചൈൽഡ് വെൽഫയർ കമ്മിറ്റിക്ക് പോലീസ് കത്ത് നൽകി. വൈദ്യപരിശോധന നടത്തുകയും റാന്നി ജെ എഫ് എം സി കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

പിന്നീട് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ പ്രതിയെ വീടിനടുത്തുനിന്നും ഉടനടി പിടികൂടി. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ യെ കൂടാതെ സി പി ഒ മാരായ രതീഷ്, സുമിൽ, ഷിന്റോ, രഞ്ജു, ആൽവിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————–

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും വൈദ്യുതി മുടങ്ങാൻ സാധ്യത ; വൈകുന്നേരം 7നും 12നും ഇടയില്‍ ഭാഗിക നിയന്ത്രണം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 15...

കാന്തപുരത്തിന് യാഥാസ്ഥിതിക കാഴ്ചപ്പാട് ; വ്യത്യസ്‌ത കാഴ്ചപ്പാട് സമൂഹത്തിനുണ്ട് ; മന്ത്രി ഷിബു ബേബി...

0
കൊല്ലം: കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തോട് പ്രതികരിച്ച് മന്ത്രി ഷിബു...

പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കി മോദി ; രാജ്യവ്യാപക ക്യാമ്പയിനുമായി ബി ജെ പി

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുപദവികളിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി എം എ ബേബി

0
തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നടക്കമുള്ള കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയെ തള്ളി...