ലൈഫ് മിഷന്‍ കോഴക്കേസ് ; യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലൈഫ് മിഷന്‍കേസില്‍ യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പനെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും. മാര്‍ച്ച് 21 നാണ് സന്തോഷ് ഈപ്പനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇ.ഡി ആരോപണം. കേസില്‍ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. സന്തോഷ് ഈപ്പന്‍ പ്രതികള്‍ക്ക് നാല് കോടിയിലധികം രൂപ കോഴ നല്‍കിയെന്നാണ് കണ്ടെത്തല്‍.

സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുള്‍പ്പെട്ടതാണെന്നാണ് കണ്ടെത്തല്‍. യുഎഇ കോണ്‍സുലേറ്റിലെ ഖാലിദ് അടക്കമുള്ളവര്‍ക്ക് ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ട്. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മ്മാണത്തിനായി നല്‍കിയത്. ഇതിലെ 20 ശതമാനത്തോളം തുകയാണ് കമ്മീഷനായി നല്‍കിയത്. പണം ഡോളറുകളാക്കിയാണ് ഖാലിദ് അടക്കമുള്ള പ്രതികള്‍ക്ക് നല്‍കിയത്. കേസില്‍ എം ശിവശങ്കറിനെ ഇഡി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരട് വോട്ടർ പട്ടികയിൽ പേരില്ല ; പഞ്ചാബ് സർക്കാരിനെതിരെ രാഘവ് ഛദ്ദ

0
ചണ്ഡീഗഢ്: ബിജെപി രാജ്യസഭാംഗം രാഘവ് ഛദ്ദയുടെ പേര് പഞ്ചാബിലെ കരട് വോട്ടർ...

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ക്ഷേത്രം തകർത്തു ; അപലപിച്ച് ഇന്ത്യ

0
ന്യൂഡൽഹി : പാക് പഞ്ചാബിലെ 125 വർഷത്തിലധികം പഴക്കമുള്ള ക്ഷേത്രം തകർത്ത...

മുന്നണി മര്യാദ പാലിക്കണം ; സിപിഎം സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് കേരള ഘടകത്തിന് സിപിഎം കേന്ദ്ര...

3024 രൂപ കുടിശിക ; വണ്ടൂർ വിദ്യാഭ്യാസ ജില്ലാ കാര്യാലയത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

0
വണ്ടൂർ : 4 ഉപജില്ലകളിലായി 65 വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട വണ്ടൂർ...