മലപ്പുറത്ത് പുള്ളിമാനെ വെടിവെച്ച് കൊന്ന് വില്‍ക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പുള്ളിമാനെ വെടിവെച്ച് കൊന്ന് വില്‍ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം നിലമ്പൂരിലാണ് സംഭവം. സംഭവത്തില്‍ എരുമുണ്ട സ്വദേശി അയൂബാണ് പിടിയിലായത്. പുള്ളിമാനെ വെടിവെച്ച് കൊന്ന് ആന്തരികവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വില്‍പനയ്ക്കായി സഞ്ചിയിലാക്കി വനമേഖലയില്‍ നിന്നും പുറത്ത് കിടക്കാന്‍ ശ്രമിക്കവെയാണ് വനപാലകരുടെ പിടിയിലായത്. വനപാലകരെ കണ്ടതോടെ കൂടെയുണ്ടായിരുന്ന മുജീബ് എന്നയാള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ വേട്ടയാടാന്‍ ഉപയോഗിച്ചിരുന്ന നാടന്‍ തോക്കും, കത്തിയും ഹെഡ് ലൈറ്റും, സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.

എരുമുണ്ട സ്വദേശി അയൂബും മുജീബും കാഞ്ഞിരപുഴ ഡിവിഷനില്‍പ്പെടുന്ന വൈലാശ്ശേരി, കാനക്കുത്ത്, റിസര്‍വ് വനത്തില്‍ വെച്ചാണ് പുള്ളിമാനെ വെടിവെച്ച് കൊന്നത്. ആന്തരികവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വില്‍പനയ്ക്കായ് സഞ്ചിയിലാക്കി വനമേഖലയില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇരുവരും. ഇവരെ കുറേക്കാലമായി വനപാലകര്‍ ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ സംഘത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. വനപാലകരെക്കണ്ട് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് അയൂബിന്റെ കയ്യിന് പരുക്കേറ്റിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ ഐ -യുടെ സഹായത്തോടെ കസ്റ്റംസിന്റെ ഉത്തരവ് ; വജ്രവ്യാപാരിക്ക് 425 കോടി പിഴ,...

0
ന്യൂഡൽഹി : നിർമിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഉത്തരവിലൂടെ ഗുജറാത്തിലെ വജ്ര വ്യാപാരിക്ക്...

ദോശ വൈകിയതിന് തട്ടുകടയിലെ ആക്രമണം : രണ്ടു പ്രതികളെ റിമാൻഡ് ചെയ്തു

0
ശൂരനാട് : ദോശ കൊടുക്കാൻ വൈകിയതിന്റെ പേരിൽ ശൂരനാട് കോയിക്കൽ ചന്തയിലെ...

സവർക്കറെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നത് ; സത്യകി സവർക്കർ

0
മുംബൈ : വി.ഡി. സവർക്കർ മുസ്‌ലിങ്ങളെ വെറുത്തിരുന്നില്ലെന്നും എന്നാൽ, കോൺഗ്രസ് നേതാവ്...

പിണറായിയുടെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത അതൃപ്തി ; തോമസ് ഐസക്കിന്‍റെ പ്രതികരണം തുറന്ന...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ കണ്ണൂർ പ്രസംഗങ്ങളിൽ സിപിഎമ്മിൽ കടുത്ത...