എസ്ഐആറിനെ പേടിച്ച് ബംഗാളിൽ 95 വയസുകാരൻ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭും ജില്ലയിലെ ഇല്ലംബസാറിൽ 95 വയസുകാരൻ ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രിയാണ് ക്ഷിതിഷ് മജുംദാർ എന്ന വയോധികൻ ജീവനൊടുക്കിയത്. എസ്ഐആര്‍ (തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം) നടപടികളെ ഭയന്നാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. ബംഗാളിൽ എസ്ഐആര്‍ നടപ്പാക്കുന്നതിനെക്കുറിച്ച് പിതാവ് വളരെയധികം അസ്വസ്ഥനായിരുന്നുവെന്ന് മകൾ പറയുന്നു. “എന്‍റെ അച്ഛൻ വർഷങ്ങളായി വെസ്റ്റ് മിഡ്‌നാപൂരിൽ താമസിക്കുന്നയാളാണ്, കഴിഞ്ഞ രണ്ട് മാസങ്ങളായി അദ്ദേഹം എന്നോടൊപ്പം ബിർഭൂമിലെ ഇല്ലംബസാറിലായിരുന്നു. ബംഗ്ലാദേശിലേക്ക് തിരിച്ചയക്കപ്പെടുമോ എന്നും അങ്ങനെയായാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അദ്ദേഹം ഭയപ്പെട്ടിരുന്നു” മകൾ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാവിലെയാണ് വൃദ്ധനെ മകളുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...