എ എ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണറായി ഐ ആന്‍ഡ് പി.ആര്‍.ഡി. മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എ.എ. ഹക്കീമിനെ നിയമിച്ചു. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമ മന്ത്രി എന്നിവരടങ്ങിയ സ്‌ക്രീനിങ് കമ്മിറ്റിയുടെ ഏകകണ്ഠമായ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ച്‌ ഉത്തരവായി. എഴുത്തുകാരനും പ്രഭാഷകനുമായ എ.എ. ഹക്കീം കായംകുളം സ്വദേശിയാണ്. ഇംഗ്ലീഷ്, അറബി സാഹിത്യങ്ങളില്‍ എം.എയും ന്യൂഡല്‍ഹി ഐ.ഐ.എം.സിയില്‍ നിന്ന് ജേര്‍ണലിസം, ഐ.ഐ.എമ്മില്‍നിന്ന് മാനേജ്‌മെന്റ് എന്നിവയില്‍ പരിശീലനവും നേടി. കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ്  സെക്രട്ടറിയായിരുന്നു.

വിവിധ പത്രങ്ങളില്‍ ലേഖകനായും സബ് എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ചു. വിവിധ കോളേജുകളില്‍ അധ്യാപകനായി. പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചേര്‍ന്ന ശേഷം വിവിധ ജില്ലകളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യുണിക്കേഷന്‍ സ്‌പെഷ്യല്‍ ഓഫീസര്‍, റൂറല്‍ ഇന്‍ഫര്‍മേഷന്‍ ചീഫ് ഓഫീസര്‍, മീഡിയ അക്കാദമി സെക്രട്ടറി, റവന്യൂ പബ്ലിസിറ്റി ചീഫ്, അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മൂന്നു തവണ സര്‍ക്കാര്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി നല്‍കി. മോഹങ്ങള്‍ മരവിച്ചവര്‍, അറബികളുടെ ചരിത്രം, ശബരിമല സേവന രൂപം എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി പുസതകങ്ങളുടെ എഡിറ്ററും വിവരാവകാശ നിയമത്തിലെ പരിശീലകനുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻസിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം

0
കൊച്ചി: അൻസിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ നിർണായക...

കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രം കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന...

സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

0
തിരുവനന്തപുരം: സമരത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കേസ് ചുമത്തിയതിനെതിരെ ഡിജിപിക്ക് പരാതി നല്‍കി...

കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി

0
ഡൽഹി: കേരള ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ മോഷണം പോയതായി പരാതി....