ജാതി തിരിച്ച് സ്പോര്‍ട്സ് ടീം രൂപീകരിക്കും ; തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രഖ്യാപനം വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജാതി തിരിച്ച് സ്പോര്‍ട്സ് ടീം രൂപീകരിക്കുമെന്ന മേയര്‍ ആര്യാ രാജേന്ദ്രന്റെ പ്രഖ്യാപനം വിവാദത്തില്‍. കോര്‍പ്പറേഷനില്‍ ജനറല്‍ വിഭാഗത്തിന് പുറമെ എസ്.സി/ എസ്.ടി വിഭാഗത്തിനായി പ്രത്യേക ടീമും രൂപീകരിക്കുമെന്നായിരുന്നു മേയര്‍ അറിയിച്ചത്. കായികരംഗത്ത് അനാവശ്യ വേര്‍തിരിവ് കൊണ്ടുവരുന്നൂവെന്ന് ആക്ഷേപം ഉയര്‍ന്നതോടെ എസ്.സി /എസ്.ടി വിഭാഗത്തിന് പ്രത്യേക ടീം ഉണ്ടായിരിക്കില്ലെന്ന് മേയര്‍ വിശദീകരിച്ചു.

ഞായറാഴ്ച വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്പോര്‍ട്സ് ക്യാമ്പില്‍ പങ്കെടുത്തുകൊണ്ടാണ് വിവിധ കായിക ഇനങ്ങളില്‍ നഗരസഭയുടെ ഔദ്യോഗിക ടീം രൂപീകരിക്കുന്നതായി മേയര്‍ പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റില്‍ മേയര്‍ അവതരിപ്പിച്ച ടീമിന്റെ ഘടന ഇങ്ങിനെയാണ്. ജനറല്‍ വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഓരോ ടീം, ഇതുകൂടാതെ എസ്.സി/എസ്.ടി വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേറെ ഓരോ ടീം. ആണ്‍–പെണ്‍ വ്യത്യാസവും പ്രായവും അടിസ്ഥാനമാക്കി കായിക ടീമുകള്‍ രൂപീകരിക്കുന്ന നാട്ടിലാണ് ടീം രൂപീകരണത്തിന് ജാതി മാനദണ്ഡമാകുന്നത്. മാത്രവുമല്ല, സംവരണ അടിസ്ഥാനത്തിലോ ജാതി വേര്‍തിരിച്ചോ കായിക മല്‍സരങ്ങള്‍ നടത്താറുമില്ല.

അതുകൊണ്ട് തന്നെ ജാതി തിരിച്ചുള്ള മേയറുടെ ടീം പ്രഖ്യാപനത്തിനെതിരെ മുന്‍കായികതാരങ്ങളടക്കം എതിര്‍പ്പുയര്‍ത്തി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന വിശേഷണത്തോടെയെത്തിയ ആര്യാ രാജേന്ദ്രന് ജാതി തിരിച്ചുള്ള ടീം പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലും വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഇതോടെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന വിശദീകരണവുമായി മേയറെത്തി. ജാതി തിരിച്ച് ടീം ഉണ്ടായിരിക്കില്ല. പകരം പരിശീലനത്തിന് വേണ്ടി മാത്രമാണ് എസ്.സി/എസ്.ടി വിദ്യാര്‍ഥികളെ പ്രത്യേകമായി തിരിക്കുന്നത്. എസ്.സി ഫണ്ട് ഉപയോഗിക്കുന്നതിന്റെ സാങ്കേതിക തടസമാണ് ഇതിന് കാരണം, മല്‍സരിക്കുന്നത് ഒരുമിച്ചായിരിക്കുമെന്നും വിശദീകരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതിനും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുമായി സംസ്ഥാനത്ത് മൂന്ന് പുതിയ പ്രത്യേക...

0
മലപ്പുറം: സംസ്ഥാനത്ത് ലഹരി മാഫിയകള്‍ക്കെതിരെ പോലീസ് ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്ന 'ഓപ്പറേഷന്‍ തൂഫാന്‍'...

കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ പ്രസ്താവനയ്‌ക്കെതിരെ മന്ത്രി കെ മുരളീധരൻ....

പിണറായി വിജയന്റെ വീടിന് മുന്നിലെ പോലീസ് ജീപ്പ് മാറ്റിയതിന് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ പരിഹാസ...

0
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിലെ പോലീസ്...

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ വിദ്യാര്‍ഥി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ തൃക്കാക്കര ഭാരത് മാതാ...

0
കൊച്ചി: സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ വിദ്യാര്‍ഥി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍...