മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തo ; 10 പേര്‍ മരിച്ചു – നിരവധി പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ജബല്‍പൂരിലെ ദമോഹ് നാക്കയിലെ ന്യൂ ലൈഫ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ അഞ്ചു രോഗികളും മൂന്ന് ജീവനക്കാരും ഉള്‍പ്പെടുന്നു. അഗ്നിശമനാ വിഭാഗം തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ പത്തുപേര്‍ മരിച്ചതായി ജബല്‍പൂര്‍ ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തളിപ്പറമ്പ്, പയ്യന്നൂർ പ്രസം​ഗങ്ങളിലെ പരാമർശങ്ങളിൽ പിണറായി വിജയനെ ന്യായീകരിച്ച് എംവി ​ഗോവിന്ദൻ

0
തിരുവനന്തപുരം: തളിപ്പറമ്പ്, പയ്യന്നൂർ പ്രസം​ഗങ്ങളിലെ പരാമർശങ്ങളിൽ പിണറായി വിജയനെ ന്യായീകരിച്ച്...

റവന്യൂ വകുപ്പ് മന്ത്രി എ.പി.അനില്‍ കുമാറിന് പത്തനംതിട്ട ഡി.സി.സി യില്‍ സ്വീകരണം നല്‍കി

0
പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭയില്‍ അംഗമായതിന് ശേഷം ആദ്യമായി പത്തനംതിട്ട രാജീവ്...

സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി...

പൊന്നാനിയിൽ കടലാക്രമണം തടയാൻ ചെല്ലാനം മോഡൽ ടെട്രാപോഡ് പദ്ധതി വരുന്നു

0
മലപ്പുറം: പൊന്നാനിയിലെ കടലാക്രമണത്തിന് ശാശ്വത പരിഹാരം കാണാന്‍ ടെട്രാപോഡ് പദ്ധതി...