പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നീണ്ട 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു. നീലഗിരി ലങ്കുർ ഇനത്തിൽപ്പെട്ട 15 വയസുകാരിയായ ‘രഞ്ജിനി’ എന്ന പെൺകുരങ്ങാണ് കുഞ്ഞിന് ജന്മം നൽകിയത്. 18 വയസുകാരനായ ‘രാജീവ്’ ആണ് അച്ഛൻ കുരങ്ങ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടായിരുന്നു പുതിയ അതിഥി ജനിച്ചത്. 2013ൽ വനം വകുപ്പിന്റെ കോടനാടുള്ള അനിമൽ റെസ്ക്യൂ സെന്‍ററിൽ നിന്നാണ് രാജീവിനെയും രഞ്ജിനിയെയും തിരുവനന്തപുരം മൃഗശാലയിൽ എത്തിക്കുന്നത്. അതിനുശേഷം 2014ൽ ഇവയ്ക്ക് ‘സോന’ എന്ന് പേരുള്ള ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. അതിനുശേഷമുള്ള നീണ്ട 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മൃഗശാലയിൽ വീണ്ടും കരിങ്കുരങ്ങ് കുഞ്ഞിന്‍റെ ജനനം.

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ ഒരു അപൂർവ ജീവിവർഗമായതിനാൽ കരിങ്കുരങ്ങുകളുടെ പ്രജനനം വളരെ ബുദ്ധിമുട്ടേറിയതാണെന്ന് മൃഗശാല അധികൃതർ പറയുന്നു. അക്രമകാരികളായ ഇവർ ഇണചേരുന്നത് അപൂർവമായാണ്. കൃത്യമായ പരിചരണവും അനുകൂലമായ അന്തരീക്ഷവും വഴിയാണ് ഈ നേട്ടം കൈവരിക്കാനായതെന്നാണ് വിലയിരുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...