പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടിച്ച സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ വെച്ചു ; മോഷ്ടാവ് ഇപ്പോഴും കാണാമറയത്ത്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മോഷണം നടന്ന വീട്ടില്‍നിന്ന് നഷ്ടമായ സ്വര്‍ണാഭരണം വീടിന് സമീപത്തെ ചെടിച്ചട്ടിയില്‍ തിരികെ വെച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം കൂരാച്ചുണ്ടിലാണ് ഏവരെയും അതിശയിപ്പിച്ച സംഭവവികാസങ്ങള്‍ ഉണ്ടായത്. ശങ്കരവയല്‍ നെല്ലിയുള്ളപറമ്പില്‍ രവിയുടെ വീട്ടിലെ അലമാരയില്‍നിന്ന് നഷ്ടമായ ആഭരണപ്പെട്ടിയിലുണ്ടായിരുന്ന മൂന്നരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണമാലയാണ് തിരികെ ലഭിച്ചത്. നാട്ടുകാരുടെ നേതൃത്വത്തില്‍ വ്യാപകമായ അന്വേഷണം ആരംഭിച്ചതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് മോഷ്ടാവ് ആഭരണം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് നിഗമനം.

ജൂലൈ 11നാണ് രവിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടി മോഷണം പോയത്. തുടര്‍ന്ന് വീട്ടുകാര്‍ കൂരാച്ചുണ്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ശങ്കരവയല്‍ പ്രദേശം കേന്ദ്രീകരിച്ച് നാട്ടുകാരുടെ നേതൃത്വത്തിലും അന്വേഷണം ഊര്‍ജിതമാക്കി. വീടിന് മുന്‍വശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചെങ്കിലും മോഷ്ടാവിനെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതമൺ അപ്പ്രോച്ച് റോഡിലെ വിള്ളൽ ; എം.എൽ.എ. സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി

0
റാന്നി: പുതമൺ പാലത്തിനോടു ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ...

​പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ചെലവഴിച്ചത് കോടികൾ; രാജ്യസഭയിൽ ഔദ്യോഗിക കണക്കുകൾ പുറത്ത്

0
ന്യൂഡല്‍ഹി: 2021 മുതല്‍ 2026വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രയ്ക്കായി ചെലവായത് 558.01...

പ്രളയജലമിറങ്ങി ; റാന്നി ഉപാസനക്കടവിൽ ചെളിയും മാലിന്യവും ദുരിതം വിതയ്ക്കുന്നു

0
​റാന്നി : പ്രളയജലം ഇറങ്ങിയെങ്കിലും ദുരിതമൊഴിയാതെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ....

ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
ആലപ്പുഴ : അതിശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്...