തണ്ണിത്തോട്ടില്‍ കിണറ്റില്‍ വീണ മ്ലാവിനെ രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മേക്കണ്ണത്ത് ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മ്ലാവിനെ വനപാലകര്‍ രക്ഷപെടുത്തി. മേക്കണ്ണം പുളിനില്‍ക്കുന്നതില്‍ വീട്ടില്‍ മോഹനന്റെ  കിണറ്റിലാണ് മ്ലാവ് വീണത്. പുലര്‍ച്ചയോടെയാണ് വീണതെന്ന് കരുതുന്നു. കിണറ്റില്‍ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ്‌ വീട്ടുകാര്‍ വിവരം അറിയുന്നത്. തുടര്‍ന്ന് രാവിലെ എട്ടുമണിയോടെ തണ്ണിത്തോട് ഫോറസ്റ്റ്  ഡപ്യുട്ടി റെയ്ഞ്ച് ഓഫീസര്‍ വിജേഷ് ആചാരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തുകയും കോന്നി വനം വകുപ്പ് ആര്‍.ആര്‍.റ്റി സംഘത്തെ വിവരം അറിയിക്കുകയും ഇവര്‍ സ്ഥലത്തെത്തി വല ഉപയോഗിച്ച് ഇതിനെ കരയ്ക്ക് കയറ്റുകയുമായിരുന്നു. മൂന്ന് വയസ് വരുന്ന പെണ്‍ മ്ലാവിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും ഇതിനെ വിട്ടയച്ചതായും വനപാലകര്‍ അറിയിച്ചു. കോന്നി ആര്‍.ആര്‍.റ്റി സംഘത്തിന് ഒപ്പം ഡപ്യുട്ടി റെയ്ഞ്ച് ഓഫീസര്‍ വിജേഷ് ആചാരി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ ജി. ലതീഷ്, ഗിരീഷ്‌കുമാര്‍, ബീറ്റ് ഓഫീസര്‍ എ.അനീഷ്‌, നിതിന്‍ ചന്ദ്രന്‍, ആതിര, എം.എസ്.രമ്യ, ഡ്രൈവര്‍ ലിബിന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...