ട്രോളിംഗ് നിരോധനത്തിന് പിന്നാലെ പുഴുവരിച്ച് ചീഞ്ഞ മത്സ്യങ്ങളുടെ ചാകര ; കേരളത്തില്‍ വിറ്റഴിക്കുന്നത് അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വിഷ മത്സ്യങ്ങളെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ; ട്രോളിംഗ് നിരോധനം നിലവിൽ വന്ന് ദിവസങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി പഴകിയ മത്സ്യം. അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിഷം നിറച്ചെത്തുന്ന മത്സ്യം പിടികൂടാൻ അതിർത്തികളിൽപ്പോലും പരിശോധനയില്ലെന്ന് ഇതിനിടെ ആരോപണം ഉയർന്നു. തമിഴ്‌നാട്ടിൽ ട്രോളിംഗ് അവസാനിച്ചതിനാൽ അവിടെ നിന്നു മങ്കട, അയല പോലുള്ള ചെറിയ മീനുകളാണു പൊതുവേ കേരളത്തിലെത്തുന്നത്. ഇവിടെ നിന്നെത്തുന്ന വലിയ മത്സ്യങ്ങളിലും വിഷാംശം കൂടുതലാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. മത്സ്യം ദീർഘനാൾ കേടാകാതെ സൂക്ഷിക്കുന്നതിനു ഉപയോഗിക്കുന്ന രാസവസ്തുക്കളായ ഫോർമാലിനും അമോണിയയും ചേർത്താണ് ഇവയുടെ വരവ്.

ഇത് ആരോഗ്യത്തിന് സുരക്ഷിതമല്ല. അമോണിയ ഐസിലാണ് ചേർക്കുന്നത്. ഐസ് ഉരുകിപ്പിക്കുന്നത് വൈകിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. മോർച്ചറിയിൽ മൃതദേഹം അഴുകാതിരിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫോർമാലിൻ. ഇതിൽ ഉയർന്ന തോതിൽ വിഷാംശമുണ്ട്. ഇവ കാൻസർ, വൃക്ക, ഉദര രോഗങ്ങൾക്ക് കാരണമാകും. ഭക്ഷ്യസുരക്ഷ, ആരോഗ്യ, ഫിഷറീസ് വകുപ്പുകളുടെ പരിശോധന വ്യാപകമാക്കണമെന്നാണ് ആവശ്യം. തൃശൂരിൽ ഒഡീഷയിലെ ബാലസോറിൽ നിന്നു ഷാലിമാർ എക്‌സ്പ്രസിലെത്തിച്ച 1570 കിലോ പുഴുവരിച്ച മീൻ മണിക്കൂറുകൾ നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ടു നാലോടെ എത്തിയ ഷാലിമാർ എക്‌സ്പ്രസിൽ നിന്ന് 18 തെർമോകോൾ പെട്ടികളാണു തൃശൂർ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ ഇറക്കിയത്.

ഉപ്പിട്ട ഉണക്കമീനായിരുന്നു 12 പെട്ടികളിൽ. 6 പെട്ടികളിൽ ഐസിട്ട പച്ചമീനും. ഓരോ പെട്ടിയിലും ശരാശരി 80 കിലോയോളം മീൻ. ശക്തൻ മാർക്കറ്റിലെ 4 വ്യാപാരികളുടെ പേരിലാണു മീനെത്തിയത്. കനത്ത ദുർഗന്ധം പരന്നതോടെ യാത്രക്കാർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചു. പരിശോധനയ്‌ക്കായി പ്ലാറ്റ്‌ഫോമിലെത്തിയ ഭക്ഷ്യസുരക്ഷാ സംഘവുമായി ആർപിഎഫ് തർക്കത്തിലായതോടെ. ഉദ്യോഗസ്ഥർ സ്റ്റേഷന്റെ പുറത്തു കാവൽ നിന്നാണ് പരിശോധന പുറത്തെത്തിയത്.ഇന്നലെ രാവിലെ 8 മണിയോടെ ഒരു സംഘം ആളുകളെത്തി മീൻപെട്ടികൾ മറ്റൊരു വാതിലിലൂടെ സ്റ്റേഷന്റെ പുറത്തെത്തിച്ച് ഓട്ടോകളിൽ കയറ്റി മാർക്കറ്റിലേക്കു കൊണ്ടുപോയി.

വിവരമറിഞ്ഞ പോലീസ് പിന്നാലെ പാഞ്ഞ് ഓട്ടോകൾ തിരികെ സ്റ്റേഷൻ മുറ്റത്തെത്തിക്കുകയായിരുന്നു. ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ നേതൃത്വത്തിൽ പെട്ടികൾ പൊട്ടിച്ചപ്പോൾ പുഴുവരിക്കുന്നതു കണ്ടു. ആവോലി, നെയ്മീൻ, മാന്തൾ തുടങ്ങിയ മീനുകളാണു പെട്ടികളിലേറെയും. ഇവ നശിപ്പിച്ചു. കല്ലുമല, കൊല്ലകടവ് ചന്തകളിൽ നിന്നും 235 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു നശിപ്പിച്ചിരുന്നു. കല്ലുമല ചന്തയിൽ നിന്നു 155 കിലോയും കൊല്ലകടവിൽ നിന്നു 80 കിലോയും പഴകിയ മത്സ്യമാണു പിടിച്ചെടുത്തത്. കൊല്ലകടവിൽ നിന്നു സിലോപ്പിയ, കിളിമീൻ, കല്ലുമലയിൽ നിന്നു കേര, മോദ, വറ്റ, വിളമീൻ, ചൂര എന്നിവയാണു പിടിച്ചെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...