മുന്‍ പങ്കാളിയെ വ്യാജ പീഡനകേസില്‍ കുടുക്കി ഒരു കോടി തട്ടാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുന്‍ പങ്കാളിയെ വ്യാജ പീഡനകേസില്‍ കുടുക്കി ഒരു കോടി തട്ടാന്‍ ശ്രമിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റില്‍. ആര്‍ബിഎല്‍ ബാങ്ക് ജീവനക്കാരി ഡോളി കൊട്ടക്കാണ് അറസ്റ്റിലായത്. ഐടി പ്രൊഫഷണലായ മുന്‍ പങ്കാളിക്കു നേരെയാണ് ഡോളി പീഡന ആരോപണം നടത്തിയത്. മുന്‍ പങ്കാളിയുടെ ജാമ്യത്തിനുള്ള എന്‍ഒസിക്ക് പകരമായി അയാളുടെ സഹോദരിയോട് കോടതിയില്‍വെച്ച് ഒരു കോടി രൂപ ഡോളി ആവശ്യപ്പെട്ടു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. മുന്‍പങ്കാളി പണം നല്‍കില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ ഡോളി നിരന്തരമായി ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി മുന്‍പങ്കാളിയുടെ സഹോദരി വ്യക്തമാക്കി.

മുന്‍ പങ്കാളിയുടെ സാമ്പത്തികമായ വിവരങ്ങള്‍ ഡോളി കൈക്കലാക്കിയിരുന്നു. ഇയാളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് വിവരങ്ങള്‍, ജിപിഎസ് ലൊക്കേഷന്‍ ഹിസ്റ്ററി, സ്വകാര്യ ഫോട്ടോകള്‍ എല്ലാം ഡോളി ബാങ്കിലെ മറ്റൊരു ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൈവശപ്പെടുത്തുകയായിരുന്നു. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ എച്ച്ആര്‍ വിഭാഗത്തിലേക്കും ഡോളി പീഡന വിവരം മെയില്‍ ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍ പങ്കാളിക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായി. ഡോളിയുടെ ഭാഗത്തുനിന്നുമുള്ള നിരന്തര ശല്ല്യം സഹിക്കാനാവാതെ മുന്‍ പങ്കാളി പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഇയാള്‍ ബോറിവലി മജിസ്‌ട്രേറ്റിനെ സമീപിച്ചത്. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎന്‍എസ്എസ്) 175 (3) വകുപ്പ് ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...