തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാനെത്തിയ വിമാനത്തില്‍ പക്ഷിയിടിച്ചു. അബുദാബിയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ 8.45-ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങാനെത്തിയ എത്തിഹാദ് വിമാനത്തിലാണ് പക്ഷിയിടിച്ചത്. അപകടമുണ്ടായെങ്കിലും വിമാനം സുരക്ഷിതമായി ഇറങ്ങി. കാര്യമായ കേടുപാടുണ്ടായില്ല. വിമാനപാതയില്‍ ആയിരത്തിലധികം പരുന്തുകളും കാക്കകളും മറ്റു പക്ഷികളും തടസമായുണ്ടായിരുന്നു. വിമാനത്തില്‍ പക്ഷിയിടിച്ചുവെന്ന് മനസിലാക്കിയ പൈലറ്റ് വിമാനത്താവളത്തിലെ എയര്‍ട്രാഫിക് കണ്ട്രോളില് വിവരമറിയിച്ചു. ഇവിടെ നിന്ന് ബന്ധപ്പെട്ട ഏജന്‍സിക്ക് നല്കിയ അറിയിപ്പതിനെത്തുടര്ന്ന് വിമാനമിറങ്ങിയശേഷം സാങ്കേതിക സംഘമെത്തി പരിശോധന നടത്തി അപകടരമായ കേടുപാടുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി. പിന്നീട് രാവിലെ 11ഓടെ വിമാനം യാത്രക്കാരുമായി അബുദാബിയിലേക്ക് തിരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.