അന്ധനായ യുവാവിനെ വീട്ടിൽ കയറി മർദിച്ചു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അന്ധ യുവാവിനെയും അമ്മയെയും മർദിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി പിടിയിലായി. കൊല്ലം പാരിപ്പള്ളി, ശ്രീരാമപുരം, രാജീവ്ഗാന്ധി കോളനിയിൽ ഷമീർ മൻസിലിൽ ഷമീർ(44) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. മുൻവിരോധമാണ് അന്ധ യുവാവിനെതിരായ അതിക്രമത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. തന്റെ അമ്മയെ പ്രതി പതിവായി ഉപദ്രവിക്കുന്ന വിവരം പോലീസിൽ അറിയിച്ചതിലുള്ള വിരോധം കാരണം കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു ആക്രമണം. പാരിപ്പള്ളി സ്വദേശിയായ അന്ധ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെയും ആക്രമിച്ചു. യുവാവിന്റെ തലമുടിക്ക് കുത്തിപ്പിടിച്ച് മുഖത്തും മുതുകിലും മർദ്ദിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ശരീരത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്യ്തു.

തടയാൻ ശ്രമിച്ച അമ്മയെയും ഇയാൾ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്യ്തു. അതിക്രമങ്ങള്‍ക്ക് ശേഷം പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാരിപ്പള്ളി ഇൻസ്‌പെക്ടർ കണ്ണന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുബ്രമണ്യൻ പോറ്റി, ജയപ്രകാശ്, എ.എസ്.ഐ മാരായ ജയൻ, അനീഷ്, എസ്.സി.പി.ഒ സബിത്ത്, സി.പി.ഒ പ്രബോധ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...