പുസ്തക സമർപ്പണവും എഴുത്തായനവും നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഷൈബ അന്ന കോശി രചിച്ച ‘തുർ – അബ്ദീനിലെ തപോധനൻ’ എന്ന പുസ്തകം ഫാ.ബോബി ജോസ് കട്ടിക്കാട്, ഫാ.ടി.ടി.തോമസിന് കൈമാറി സമർപ്പണം നിർവഹിച്ചു. കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ തോമസ് കരിങ്ങാട്ടിൽ പുസ്തകപരിചയം നടത്തി. മനുഷ്യസ്നേഹവും ആത്മീയതയും ഇഴചേർന്ന സന്യാസിയുടെ ജീവിതത്തെ അടുത്തറിയാൻ സഹായിക്കുന്ന കൃതിയാണ് ‘തുർ – അബ്ദീനിലെ തപോധനൻ’. സന്യാസ ജീവിതത്തിന്‍റെ ആത്മീയ തലങ്ങൾക്കൊപ്പം മനുഷ്യപ്പറ്റും കരുതലും നിറഞ്ഞ വ്യക്തിത്വത്തെയാണ് പുസ്തകം അടയാളപ്പെടുത്തുന്നത്.

കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും പ്രാധാന്യം നൽകുന്ന സമീപനവും ജീവിതത്തിലെ ഹൃദയസ്പർശിയായ സംഭവങ്ങളും സന്യാസിയുടെ വിശാലമായ കാഴ്ചപ്പാടുകളിലേക്ക് വായനക്കാരെ നയിക്കുന്നു. ഫാ.ഡോ.മാത്യു വർഗീസ്, ആനി ജോർജ്ജ്, സജി അലക്സ് എന്നിവർ പുസ്തകാസ്വാദനം നടത്തി. ആനി ഐപ്പ്, സാലി മത്തായി എന്നിവര്‍ ചേർന്ന് എഴുത്തുകാരി ഷൈബ അന്ന കോശിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഫാ.അലക്സാണ്ടർ ചെട്ടിഞാമക്കൽ, ഫാ.സിജു വർഗീസ് കോശി എന്നിവർ സംസാരിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ ഡീസൽ ലഭ്യമാക്കാൻ റഷ്യയുമായി ധാരണയിലെത്തിയെന്ന് ട്രംപ്

0
വാഷിങ്ടൺ ഡിസി: ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ആഗോള വിപണിയിലും അമേരിക്കയിലുമുണ്ടായ ഇന്ധനവില...

മന്ത്രിമാർക്കും എംപിമാർക്കും പുതിയ വാഹനം വാങ്ങാൻ ഇനി 31 ലക്ഷം രൂപ വരെ ചെലവാക്കാം...

0
ബെംഗളൂരു: കർണാടകത്തിൽ മന്ത്രിമാർക്കും ലോക്‌സഭാ, രാജ്യസഭാ എംപിമാർക്കും പുതിയ വാഹനങ്ങൾ വാങ്ങാനുള്ള...

നൊബേൽ പ്രഖ്യാപനം ; അന്താരാഷ്ട്ര കോടതിക്കെതിരേ യു.എസ്. ഉപരോധം

0
വാഷിങ്ടൺ : അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരേ (ഐ.സി.സി). വ്യാപകമായ പുതിയ ഉപരോധങ്ങൾ...

ഗ്യാനേഷിനെതിരേ ശക്തമായ പോരാട്ടം ; ഇന്ത്യസഖ്യത്തിലില്ലാത്ത ബി.ആർ.എസും രംഗത്ത്

0
ന്യൂഡൽഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്ന ആവശ്യവുമായി തെലങ്കാനയിലെ...