ലോക തപാൽ ദിനത്തിൽ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

പന്തളം : ലോക തപാൽ ദിനത്തിൽ മങ്ങാരം ഗവ.യു.പി. സ്കൂളിലെയും കടയ്ക്കാട് ഗവ.എൽ.പി. സ്കൂളിലേയും വിദ്യാർഥികൾ പന്തളം പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. തപാൽ വകുപ്പിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും കത്തുകളും തപാൽ ഉരുപ്പടികളും കൈകാര്യം ചെയ്യുന്ന രീതികളെക്കുറിച്ചും വിദ്യാർഥികൾ നേരിട്ട് മനസ്സിലാക്കി. തപാൽ സേവനങ്ങളുടെ പ്രാധാന്യം, കത്തുകൾ അയയ്ക്കുന്ന രീതി, സ്റ്റാമ്പുകളുടെ ഉപയോഗം, തപാൽ വിതരണ സംവിധാനം എന്നിവയെക്കുറിച്ച് ജീവനക്കാർ കുട്ടികൾക്ക് വിശദീകരിച്ചുനൽകി. പന്തളം പോസ്റ്റ് ഓഫീസിലെ പോസ്റ്റ് മാസ്റ്റർ ആർ.സിനി, തപാൽ ജീവനക്കാരായ സോമരാജൻ പിള്ള ,അനന്തു, ശ്രീലത, ഷീബ, അഞ്ജലി, അതുല്യ എന്നിവരാണ് വിദ്യാർത്ഥികളോട് പ്രവർത്തനങ്ങൾ വിശദീകരിച്ചത്.

പാഠപുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന അറിവിനൊപ്പം നേരിട്ടുള്ള അനുഭവങ്ങളിലൂടെ പഠിക്കുവാനും തപാൽ സേവനങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനും കുട്ടികൾക്ക് ഈ സന്ദര്‍ശനം അവസരമൊരുക്കി. മങ്ങാരം ഗവ.യു.പി. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് എ.ബി.സുധീർ ,എസ്.എം.സി. ചെയർമാൻ കെ.എച്ച്.ഷിജു, പ്രഥമാധ്യാപിക ജിജി റാണി, അധ്യാപകരായ കൃഷ്ണാംബിക രമേശ്, കടയ്ക്കാട് ഗവ.എൽ.പി. സ്കൂൾ പ്രഥമാധ്യാപിക മഞ്ജു റാണി, അധ്യാപകരായ ബി.രമീന, എ.ഷെറീന, ഷാഹീന, എം.മുംതാസ്, എസ്.ശ്രുതി എന്നിവർ നേതൃത്വം നല്കി. ലോക തപാൽ ദിനത്തോടനുബന്ധിച്ച് മങ്ങാരം ഗവ.യു.പി.സ്കൂളിൽ നടന്ന തപാൽ ക്വിസ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ സഫ ഷിജു ഒന്നാം സ്ഥാനവും ദിയ മറിയം ജോബി രണ്ടാം സ്ഥാനവും എൽ.പി.വിഭാഗത്തിൽ പ്രണയ് ഒന്നാം സ്ഥാനവും റുമാന ഷിബു രണ്ടാം സ്ഥാനവും നേടി .

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി-ഹവാല ആരോപണം ; പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കുന്നതിൽ വിജിലൻസ് ഡയറക്ടറുടെ തീരുമാനം ഇന്നുണ്ടായേക്കും

0
തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി...

പരസ്യ വധശിക്ഷ നടപ്പാക്കാനുളള അമേരിക്കയുടെ തീരുമാനത്തെ അപലപിച്ച് യു എൻ

0
വാഷിംഗ്‌ടൺ : പരസ്യ വധശിക്ഷ നടപ്പാക്കാനുളള അമേരിക്കയുടെ തീരുമാനത്തെ അപലപിച്ച് യു...

സംസ്ഥാനത്ത് ഇന്നും മഴയുണ്ടാകും ; നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം,...

‘മച്ചാറാകൂ… കോക്രോച്ചാകരുത്’ ; ഗുജറാത്തിൽ പ്രചാരണവുമായി ബി.ജെ.പി

0
അഹമ്മദാബാദ് : പൈലറ്റ് സ്മിത് മച്ചാറിനെ പ്രതീകമാക്കി ‘മച്ചാറാകൂ... കോക്രോച്ചാകരുത്’ എന്ന്‌...