അഞ്ച് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു ; ഭൂരേഖ തഹസില്‍ദാര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. നഗരത്തിലെ സ്വകാര്യ ഷോപ്പിംഗ് മാളിന്റെ നിയമപ്രശ്‌നം പരിഹരിക്കാന്‍ പണം ആവശ്യപ്പെടുകയായിരുന്നു. പണം കൈമാറുന്നതിനിടെയാണ് തഹസില്‍ദാറായ വി. സുധാകരനെ വിജിലൻസ് പിടികൂടിയത്. പാലക്കാട് സ്വദേശി ഐസക്കിന്റെ കഞ്ചിക്കോട്ടെ ഷോപ്പിംഗ് മാളിന്റെ കൈവശവകാശ രേഖയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നം പരിഹരിക്കാന്‍ തഹസില്‍ദാറായ സുധാകരൻ നിരവധി തവണയാണ് ബുദ്ധിമുട്ടിച്ചത്. ഇതിനിടെ മദ്യവും പെര്‍ഫ്യൂമുകളും കൈക്കൂലിയായി സുധാകരന്‍ കൈപ്പറ്റി.

ഒടുവില്‍ കാര്യം നടക്കാന്‍ 5 ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ, ഇത് സാധിക്കില്ലെന്ന് അറിയിച്ചതോടെ ശനിയാഴ്ച വൈകീട്ട് ഓഫീസ് സമയം കഴിഞ്ഞ ശേഷം നേരിട്ടെത്താന്‍ നിര്‍ദേശം നൽകി. ഒടുവില്‍ 50,000 രൂപ നല്‍കാമെന്ന് ഐസക്ക് അറിയിച്ചു. ഈ വിവരം വിജിലന്‍സിനും കൈമാറി. വൈകീട്ട് വിജിലന്‍സ് നല്‍കിയ പണം തഹസിൽദാറിന് നൽകിയപ്പോഴാണ് കൈയോടെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാൻ നൂറു ദിനം പിന്നിടുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ...

മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
ഡൽഹി: മുൻ ഡൽഹി ചീഫ് സെക്രട്ടറിയും മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ...

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് ; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ്...

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....