വധുവിനെ ആവശ്യമുണ്ട് ; പോസ്റ്ററുമായി യുവാവ് മാർക്കറ്റിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; സാമൂഹിക മാധ്യമങ്ങൾ സജീവമായതോടെ വളരെ വിചിത്രമായ, അപൂർവമായ പലതും നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. രാജ്യത്തെ തിരക്കേറിയ ഒരു മാർക്കറ്റിൽ വധുവിനെ ആവശ്യമുണ്ട് എന്നുള്ള പോസ്റ്ററും കയ്യിൽ പിടിച്ച് നിൽക്കുന്ന യുവാവാണ് വീഡിയോയിൽ. ഇന്ത്യയിൽ അറേഞ്ച്ഡ് വിവാ​ഹങ്ങൾ നടക്കുന്നത് പലപ്പോഴും വളരെ വളരെ കാര്യങ്ങൾ നോക്കിയായിരിക്കും. തങ്ങൾക്ക് അനുയോജ്യമായ കുടുംബമാണോ? പണം, വിദ്യാഭ്യാസം, സ്വത്ത് മിക്കവാറും ഇതെല്ലാം പരി​ഗണിച്ചാണ് വിവാഹം നടത്തുന്നത്. അതുപോലെ തന്നെ നിരവധി മാട്രിമോണിയൽ സൈറ്റുകളും ഇന്ന് നിലവിലുണ്ട്.

എന്നാൽ, മധ്യപ്രദേശിലെ ചിന്ത്വാരയിൽ നിന്നുമുള്ള ഈ മനുഷ്യന് ആ വഴിയിലൂടെയൊന്നും വിവാഹം ശരിയായില്ല എന്ന് തോന്നുന്നു. അദ്ദേഹം ചെയ്തത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്. അങ്ങനെ എങ്കിലും തനിക്ക് അനുയോജ്യമായ ഒരു വധുവിനെ കിട്ടും എന്നതായിരുന്നിരിക്കണം യുവാവിന്റെ പ്രതീക്ഷ. തിരക്കേറിയ ഒരു മാർക്കറ്റ് റോഡിൽ വധുവിനെ ആവശ്യമുണ്ട് എന്ന പോസ്റ്ററും പിടിച്ചു നിൽക്കുകയായിരുന്നു യുവാവ്. എനിക്ക് സർക്കാർ ഉദ്യോ​ഗസ്ഥയായ ഒരു വധുവിനെ വേണം. സ്ത്രീധനം ഞാൻ കൊടുത്തോളാം എന്നായിരുന്നു യുവാവ് കയ്യിൽ പിടിച്ച പോസ്റ്ററിൽ ഹിന്ദിയിൽ എഴുതിയിരുന്നത്. സംഭവത്തിന്റെ വീഡിയോ സുശാന്ത് പീറ്റർ എന്നൊരു ട്വിറ്റർ യൂസർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

 ഓണവിപണിയിൽ 4000 കടന്ന് മുല്ലപ്പൂ ; തമിഴ്നാട്ടിലെ കാലാവസ്ഥാവ്യതിയാനവും പ്രശ്നം

0
കോട്ടയം : ഓണപ്പൂക്കളമിടാൻ കടയിലെ പൂവിന് പോയാൽ പോക്കറ്റ് കീറും. തമിഴ്‌നാട്,...

ആർഷോയ്ക്ക് ഏഴാം സെമസ്റ്ററിലേക്ക് അനധികൃത പ്രവേശനം ; എം.ജി സിൻഡിക്കേറ്റ് തുടരന്വേഷണം പ്രഖ്യാപിച്ചു

0
കോട്ടയം : മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് ആർക്കിയോളജി കോഴ്‌സിൽ എസ്.എഫ്.ഐ. മുൻ...

അതിർത്തി ലംഘിച്ച് മത്സ്യബന്ധനം : വർക്കലയിൽ വള്ളം-ബോട്ട് തൊഴിലാളികൾ ഏറ്റുമുട്ടി

0
വർക്കല: ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും ബോട്ട്...

പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കാൻ അനുവദിക്കില്ല ; റെയിൽവേയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊടിക്കുന്നിൽ

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം....