ചിറ്റാര്‍ പോലീസ് ക്വാര്‍ട്ടേഴ്സ് കാടുകയറി നശിക്കുന്നു : പാമ്പുകളുടെയും വന്യ മൃഗങ്ങളുടെയും താവളമായി മാറി

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ നിര്‍മ്മിച്ച കെട്ടിടം വര്‍ഷങ്ങളായി കാടുകയറിക്കിടന്ന് നശിച്ചു. അഞ്ചേക്കറോളം വരുന്ന സ്ഥലത്ത്  പത്തിലധികം കെട്ടിടങ്ങളാണ് പാമ്പുകളുടെയും വന്യ മൃഗങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുന്നത്. സംഭവത്തില്‍ നാട്ടുകാര്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ചിറ്റാര്‍ പോലീസ് സ്റ്റേഷന് സമീപമാണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നാല്പത് വര്‍ഷത്തോളം പഴക്കമുണ്ട് കെട്ടിടത്തിന്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി കെട്ടിടത്തില്‍ ആരും താമസമില്ല. കാടുകയറിയ കെട്ടിടത്തില്‍ പന്നിയും പാമ്പുകളുമൊക്കെയാണ് താമസം.

കെട്ടിടത്തിന്റെ മേല്‍ക്കൂരക്കോ ഭിത്തികള്‍ക്കോ കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ല. ഇഴജന്തുക്കളും  പന്നി അടക്കമുള്ള വന്യമൃഗങ്ങളും കാടുകയറിയ ഈ കെട്ടിടങ്ങളിലും പരിസരങ്ങളിലുമുണ്ട്. ചൂട് സമയങ്ങളില്‍ കാടുകയറി കിടക്കുന്ന കെട്ടിടങ്ങളുടെ ഭാഗത്ത് നിന്നും ഇറങ്ങി വരുന്ന പെരുമ്പാമ്പുകള്‍ അടക്കം ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ട്. കാടുകള്‍ നീക്കം ചെയ്ത് കെട്ടിടം ഉപയോഗയോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഒപ്പിട്ട പരാതി ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. എന്തുകൊണ്ട് കെട്ടിടങ്ങള്‍ നശിക്കുന്നു എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ക്കും മറുപടിയില്ല. കെട്ടിടത്തില്‍ താമസിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് കെട്ടിടം നശിക്കാന്‍ കാരണം എന്ന മറുപടി മാത്രമാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പറയുവാനുള്ളത്.

മുന്‍ കാലങ്ങളില്‍ ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥര്‍ ആയിരുന്നു പത്തനംതിട്ട ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ആളുകളും ജില്ലയില്‍ നിന്നുള്ളവര്‍ തന്നെ ആയതിനാല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ ആളില്ലാതെ വന്നതും കെട്ടിടം നശിക്കുന്നതിന് കാരണമായി. കാടുപിടിച്ച് കിടക്കുന്ന കെട്ടിടത്തില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നും ആരോപണം ഉയരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തിന്റെ പരിസരത്ത് നിര്‍മിച്ച ജല സംഭരണിയും കാടുകയറി. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും അടിയന്തിര ഇടപെടല്‍ ആവശ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...