മൈലപ്ര : മൈലപ്ര മാര്‍ത്തോമ്മാ പള്ളി ജംഗ്ഷനില്‍ വിദേശികളായ സ്ത്രീയും പുരുഷനും സഞ്ചരിച്ച ബുള്ളറ്റും മൈലപ്ര സ്വദേശി സഞ്ചരിച്ച സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് ഇരുകൂട്ടര്‍ക്കും പരിക്ക്. സ്കൂട്ടര്‍ ഓടിച്ചിരുന്ന മൈലപ്ര സ്വദേശി സാബുവിന് കാലില്‍ പരിക്ക് പറ്റിയിട്ടുണ്ട്. വിദേശികള്‍ക്കും ചെറിയ പരിക്കുകള്‍ ഉണ്ടെന്നാണ് വിവരം. രാവിലെ പതിനൊന്നരയോടെ ആണ് അപകടം നടന്നത്. അപകടത്തില്‍ പരിക്കേറ്റവര്‍ പത്തനംതിട്ടയിലെ ആശുപത്രിയില്‍ ചികിത്സ തേടി. പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























