യുപി യിൽ ബസും കാറും കൂട്ടിയിടിച്ച് വൻ അപകടം ; അഞ്ച് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു. നിയന്ത്രണം തെറ്റി ഡിവൈഡറിലേക്ക് പാഞ്ഞുകയറിയ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. യമുന എക്സ്പ്രസ് വേയിൽ ഉത്തര്‍പ്രദേശിലെ മധുരയിലായിരുന്നു അപകടമെന്ന് തിങ്കളാഴ്ച പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മധുര മഹാവനിൽ വെച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായാണ് ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയത്. പിന്നാലെ ഈ ബസിന്റെ ഒരു വശത്തേക്ക് നല്ല വേഗതയിൽ വന്ന കാര്‍ പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു.

ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കൊന്നും പരിക്കേറ്റിട്ടില്ല. എന്നാൽ കാറിലുണ്ടായിരുന്ന അഞ്ച് പേരും മരണപ്പെട്ടതായി പൊലീസ് അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ പിന്നീട് നിയന്ത്രണ വിധേയമാക്കിയത്. ബസ് ആഗ്രയിൽ നിന്ന് നോയിഡയിലേക്കുള്ള യാത്രയിലായിരുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....