ചാലക്കുടിയില്‍ കണ്ട പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: ചാലക്കുടിയില്‍ കണ്ട പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു. കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിന്റെ പുഴയോട് ചേര്‍ന്നുള്ള പറമ്പിലാണ് കൂട് സ്ഥാപിച്ചത്. ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും പുലിയുടെ കാല്‍പ്പാടുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുന്‍പ് കൊരട്ടി മാര്‍ക്കറ്റില്‍ സ്ഥാപിച്ച കൂടാണ് ചാലക്കുടിയിലേക്ക് എത്തിച്ചത്. ചാലക്കുടി ഡിഎഫ്ഒഎം വെങ്കിടേശ്വരന്‍ പരിയാരം റേഞ്ച് ഓഫിസര്‍ ജോബിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.  പട്ടണത്തിലെ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയെന്നത് സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് അധികൃതര്‍.

ദേശീയപാതയില്‍ നിന്നും നൂറു മീറ്റര്‍ അകലെ അയിനിക്കാട്ടുമഠത്തില്‍ ശങ്കരനാരായണന്റെ വീട്ടിലെ സിസിടിവിയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇത് പുലിയാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം പുലി ആക്രമിക്കാന്‍ സാധ്യതയില്ലെന്ന് പറയുമ്പോഴും കൊച്ചുകുട്ടികള്‍ പുറത്തിറങ്ങരുതെന്നും രാത്രി സമയത്തെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...