കോന്നിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പയ്യനാമണ്‍ കുപ്പക്കര റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. ചിറ്റാര്‍ വയ്യാറ്റുപുഴയില്‍ നിന്നും മുളന്തറയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. പുലിയാനിക്കാട്ടില്‍ വീട്ടില്‍ ജോബിനും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് കത്തി നശിച്ചത്. രണ്ട് കുട്ടികള്‍ അടക്കം ആറുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കിടയില്‍ വാഹനത്തില്‍ നിന്നും വലിയ തോതില്‍ പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് കുടുംബം വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. യാത്രക്കാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയയതിന് ശേഷം കാര്‍ പൂര്‍ണ്ണമായി കത്തി നശിക്കുകയും ചെയ്തു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് പിന്നിലുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. കോന്നിയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തി തീ അണച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...

ഇറാനുമായുള്ള മുഴുവൻ വ്യാപാര ബന്ധങ്ങളും നിർത്തിവെച്ച് യുഎഇ

0
അബുദാബി: ഇറാനിൽ നിന്ന് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സമുദ്ര ഗതാഗതത്തെ...