ലക്നോ : പ്രയാഗ്രാജ്-ലക്നോ ഹൈവേയിൽ കാർ നിയന്ത്രണം തെറ്റി ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറ് വയസുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. സംഭവത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഹത്തിഗവൻ മേഖലയിലെ ബിഷിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. കാറിൽ പ്രയാഗ്രാജിലെ മംഗാർ ആശ്രമത്തിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അനൂജ് ഗോസ്വാമി (32), വൈഷ്ണവി ഗോസ്വാമി (25), ഗുൻഗുൻ ഗോസ്വാമി (ആറ്) ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അനിത (40), ട്വിങ്കിൾ (25) എന്നീ രണ്ട് സ്ത്രീകളുടെ നില അതീവ ഗുരുതരമാണെന്നും ഇവരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി പ്രയാഗ്രാജിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ അന്വേഷണം നടക്കുകയാണ്, മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
—
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
ലക്നോവിൽ കാർ ബസിലിടിച്ച് അപകടം ; ആറു വയസുകാരി ഉൾപ്പടെ മൂന്നുപേർ മരിച്ചു
RECENT NEWS
Advertisment



























