ഇളകൊള്ളൂരില്‍ റോഡ്‌ കോണ്‍ക്രീറ്റ് ചെയ്ത ഉടനെ കാര്‍ ഓടിച്ചു കയറ്റി ; തടയാന്‍ എത്തിയ തൊഴിലാളികള്‍ക്ക് മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

കോന്നി : എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് റീ കോണ്‍ക്രീറ്റ് ചെയ്ത റോഡില്‍ കോണ്‍ക്രീറ്റ് ചെയ്ത അതേ ദിവസം തന്നെ സാമൂഹ്യ വിരുദ്ധര്‍ കാറുകള്‍ ഓടിച്ചു കയറ്റി. കാറുകള്‍ തടയാന്‍ എത്തിയ കാരാറുകാരുടെ ജോലിക്കാരെയും കയ്യേറ്റം ചെയ്തു.  ഉച്ചയോടെ കോന്നി ഇളകൊള്ളൂരില്‍ ആയിരുന്നു സംഭവം നടന്നത്. ഇളകൊള്ളൂര്‍ പള്ളിപടി – അമ്പലംപടി റോഡിലാണ് കോന്നി എം.എല്‍.എ യുടെ ഫണ്ട് ഉപയോഗിച്ച് ടാറിങ്ങും റീ ടാറിങ്ങും നടന്നത്. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ രണ്ട്‌ കാറുകള്‍ റോഡിലൂടെ അതിക്രമിച്ച് കടന്നുവരികയായിരുന്നു. സംഭവം തടയുവാന്‍ എത്തിയ ജോലിക്കാരെയും ഇവര്‍ കയ്യേറ്റം ചെയ്തു.

വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന റോഡ്‌ നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് കോന്നി എം.എല്‍.എ 23 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചത്. റോഡ്‌ നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് റോഡ്‌ ഗതാഗതം നിരോധിച്ചതായി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് കാറുകള്‍ കയറ്റികൊണ്ടു വന്നത്. സംഭവത്തെ തുടര്‍ന്ന് കോണ്‍ക്രീറ്റ് വിണ്ട് കീറുകയും ചെയ്തു. സംഭവത്തില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും വാര്‍ഡ്‌ അംഗവും കോന്നി പോലീസില്‍ പരാതി നല്‍കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...