എഴുകോണ്‍: കൊല്ലം എഴുകോണില്‍ നിയന്ത്രണം നഷ്ടപെട്ട കാര്‍ വീട്ടിലേക്ക് ഇടിച്ചുകയറി. എഴുകോണ്‍ രണ്ടാലുംമുക്ക് കാരുണ്യ നഗറില്‍ ബിവറേജസ് ഷോപ്പിന് സമീപം സൗപര്‍ണ്ണികയില്‍ ബാബുരാജന്റെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് വാഹനം ഇടിച്ചു കയറിയത്. ഇടയ്ക്കിടം സ്വദേശികളായ ഗിരീഷ്, കിരണ്‍ , പോച്ചംകോണം സ്വദേശി ഷിജു എന്നിവരാണ് കാറിലുണ്ടായിരുന്നത്.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിനെത്തിയ വീട്ടുടമയെ കാറിലുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. എഴുകോണ്‍ പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ കസ്റ്റഡിയിലെടുത്തതിന് ശേഷമാണ് വലിയ സംഘര്‍ഷം ഒഴിവായത്.