Thursday, October 3, 2024 6:51 pm

വലിയകലുങ്ക് കനാല്‍പാലത്തിന് കീഴില്‍ മണ്ണുമാന്തി യന്ത്രവുമായെത്തിയ ചരക്കു ലോറി കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയകലുങ്ക് കനാല്‍പാലത്തിന് കീഴില്‍ മണ്ണുമാന്തി യന്ത്രവുമായെത്തിയ ചരക്കു ലോറി കുടുങ്ങി. കുടുങ്ങിയതിന് പിന്നാലെ ലോറി പാലത്തിന് അടിയിലൂടെ പുറത്തേക്ക് എടുത്തതോടെ യന്ത്രത്തിന്‍റെ മുകള്‍ ഭാഗവും മേല്‍പ്പാലത്തിന്‍റെ കോണ്‍ക്രീറ്റും അടര്‍ന്നു വീണു. ഇന്നു ഉച്ചകഴിഞ്ഞ് റാന്നി ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്കു യന്ത്രവുമായി വന്ന ചരക്കു ലോറിയാണ് പാലത്തിന്‍റെ അടിയില്‍ അകപ്പെട്ടത്. യന്ത്രത്തിന്‍റെ ഭാഗം പിന്നാലെ വന്ന ഇരുചക്ര വാഹനയാത്രക്കാരിയുടെ മുന്നിലേക്കാണ് വീണത്. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ലോറിയും മണ്ണുമാന്തിയന്ത്രവും അടിയില്‍ പെട്ടതോടെ പാതയില്‍ ഗതാഗത കുരുക്കും ഉണ്ടായി. മണ്ണുമാന്തി യന്ത്രത്തിന്‍റെ കാബിന്‍ നീര്‍പ്പാലത്തില്‍ കുടുങ്ങി കേടുപാടുകള്‍ സംഭവിച്ചു.

സംസ്ഥാന പാത ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതിന് ശേഷം ഉയരം കൂടുതലുള്ള വാഹനങ്ങള്‍ പാലത്തിന് അടിയില്‍പെടുന്നത് നിത്യ സംഭവമായത്. പഴയ പാതയില്‍ നിന്നും രണ്ടടിയോളം ഉയര്‍ത്തിയായിരുന്നു പുതിയത് നിര്‍മ്മിച്ചത്. പരാതി വ്യാപകം ആയതോടെ പൊതുമരാമത്ത് മന്ത്രി സ്ഥലം സന്ദര്‍ശിക്കുകയും മേല്‍പ്പാലം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അധിക തുക അനുവദിക്കാനാവില്ലെന്ന പൊതുമരാമത്ത് വകുപ്പിന്‍റെ നിലപാടില്‍ പാത പഴയപടി തുടരുകയായിരുന്നു. പാലത്തിന്‍റെ ഉയരം സൂചിപ്പിക്കുന്ന ബോര്‍ഡും സുരക്ഷയ്ക്കായി ഇരുമ്പ് പൈപ്പും ഒരു വശത്ത് സ്ഥാപിച്ചിട്ടുണ്ട്. മറുവശത്തും ഇതു സ്ഥാപിച്ചില്ലെങ്കില്‍ വീണ്ടും ലോറികള്‍ ഇടിച്ചു കയറാന്‍ കാരണമാവും. ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പാർക്കിങ്ങിനെ ചൊല്ലി തർക്കം ; സ്ത്രീത്വത്തെ അപമാനിക്കൽ കേസ്​ റദ്ദാക്കി ഹൈക്കോടതി

0
കൊച്ചി: പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ നൽകിയ പരാതിയിൽ പോലീസ്​ രജിസ്റ്റർ...

ജില്ലയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും

0
പത്തനംതിട്ട : മാഫിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക, ആഭ്യന്തര വകുപ്പിലെ...

ഹജ്ജ് : താത്കാലിക തൊഴിൽ വിസകളുടെ കാലാവധി നീട്ടി

0
റിയാദ്: ഹജ്ജ്, ഉംറ സേവനങ്ങൾക്ക് എത്തുന്ന ആളുകളുടെ വിസ കാലാവധി മൂന്ന്...

50,000 രൂപയ്ക്ക് ഫെയ്‌സ് ഐഡിയുള്ള പുതിയ ഐഫോണ്‍

0
ഫെയ്‌സ് ഐഡിയുള്ള ആദ്യ ഐഫോണ്‍ എസ്ഇ അടുത്ത വര്‍ഷം ആദ്യം പുറത്തിറക്കിയേക്കുമെന്ന്...