ട്രെയിൻ യാത്രയിൽ ചായവീണ് ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽ ട്രെയിൻ യാത്രയിൽ ചായവീണ് ഏഴ് വയസുകാരന് പൊള്ളലേറ്റ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പാലക്കാട് ഡിവിഷണൽ മാനേജരോടും റെയിൽവേ, കണ്ണൂർ പോലീസിനോടും ബാലാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. ജനുവരി മൂന്നിനായിരുന്നു സംഭവം. തലശ്ശേരി സ്വദേശിയായ കുട്ടിയ്ക്കാണ് കാലിലും കയ്യിലും പൊള്ളലേറ്റത്. ട്രെയിനിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി. ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴാണ് സഹയാത്രികൻ്റെ കയ്യിൽ നിന്ന് ചായവീണ് കുട്ടിയുടെ കാലിലും കയ്യിലും പൊള്ളലേറ്റത്. ഈ വിവരം ടിടിആറിനെ അറിയിച്ചപ്പോൾ സ്റ്റേഷൻ മാസ്റ്ററെ കാണാനാണ് പറഞ്ഞത്. തുടർന്ന് അമ്മയും മകനും ഉള്ളാളത്തിറങ്ങി സ്റ്റേഷൻ മാസ്റ്ററോട് വിവരം പറയുകയായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ ഇടപെടുകയായിരുന്നു. ബാലാവകാശകമ്മീഷൻ കേസെടുത്തെങ്കികിലും സഹയാത്രികൻ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...